കുവൈത്തിൽ വ്യാപക പരിശോധന; റെസിഡൻസി, തൊഴിൽ നിയമം ലംഘിച്ച 209 പേർ അറസ്റ്റിൽ

  • 16/12/2023


കുവൈത്ത് സിറ്റി: വിവിധ മേഖലകളിൽ കർശന പരിശോധനയുമായി അധികൃതർ. റിസർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ്, സൂപ്പർവിഷൻ ആൻഡ് കോ-ഓർഡിനേഷൻ ഡിപ്പാർട്ട്‌മെന്റ്, സംയുക്ത കമ്മിറ്റി, ഫോളോ-അപ്പ് ഡിപ്പാർട്ട്‌മെന്റ് എന്നിവയുമായി സഹകരിച്ച് റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻ ജനറൽ അഡ്മിനിസ്‌ട്രേഷൻ മിന്നൽ പരിശോധന ക്യാമ്പയിൻ നടത്തിയത്. മഹ്ബൂല, സബാഹ് അൽ നാസർ, ഷർഖ്, ഹവല്ലി, ഫഹാഹീൽ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്.

താമസ നിയമവും തൊഴിൽ നിയമവും ലംഘിച്ച 162 പേർ അറസ്റ്റിലായിട്ടുണ്ട്. വിവിധ രാജ്യക്കാരായ 162 പേരാണ് പിടിയിലായത്. വിവിധ ഗവർണറേറ്റുകളിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന മൊബൈൽ ഫുഡ് സ്ഥാപനങ്ങൾ ലക്ഷ്യമിട്ടും പരിശോധന ക്യാമ്പയിനുകൾ നടന്നു. റെസിഡൻസി നിയമം ലംഘിച്ച 47 പേരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. നിയമലംഘകർക്കെതിരെ നടപടികൾ സ്വീകരിക്കുകയും അവരെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു.

Related News