കർശന വ്യവസ്ഥകളുമായി കുവൈത്തിലെ പുതിയ റെസിഡൻസി നിയമം

  • 16/12/2023


കുവൈത്ത് സിറ്റി: വിദേശികളുടെ താമസ നിയമം സംബന്ധിച്ചുള്ള പുതിയ നിയമങ്ങൾ വളരെ കർശനം. നിയമലംഘകർക്ക് കനത്ത പിഴ ചുമത്തിയേക്കുമെന്ന് റിപ്പോർട്ട്. ചൊവ്വാഴ്ചത്തെ സെഷനിലാണ് പുതിയ റെസിഡൻസി നിയമത്തെ കുറിച്ച് ദേശീയ അംസബ്ലി ചർച്ച ചെയ്യുക. കുവൈത്തിലെത്തുകയും റെസിഡൻസി ഇല്ലാതെ ഇവിടെ തുടരുകയും ചെയ്യുന്ന വിദേശിക്ക് ചുമത്തുന്ന പിഴ വർധിപ്പിക്കുമെന്നാണ് വിവരങ്ങൾ. ശിക്ഷ ഒരു വർഷത്തെ തടവും കൂടാതെ/അല്ലെങ്കിൽ 1,000 കുവൈത്തി ദിനാറിനും 2,000 ദിനാറിനും ഇടയിലുള്ള പിഴയും ആയിരിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു.

ആഭ്യന്തര മന്ത്രിയുടെ അനുമതിയോടെ പുതുക്കാവുന്ന സന്ദർശനത്തിന്റെ കാലാവധി ഒരു മാസത്തിന് പകരം മൂന്ന് മാസമായി നീട്ടിയിട്ടുണ്ട്. നിർദ്ദിഷ്ട കാലാവധി പൂർത്തിയാക്കിയാൽ റെസിഡൻസി പെർമിറ്റ് ഇല്ലെങ്കിൽ രാജ്യത്തിന് നിന്ന് മടങ്ങണം. അതേസമയം, പുതിയ നിയമം റെസിഡൻസി നിയമം ലംഘിച്ചാൽ പ്രതിദിന പിഴ തുക രണ്ട് ദിനാർ ആയി വർധിപ്പിക്കും. അതുപോലെ തന്നെ നവജാതശിശുവിന്റെ രജിസ്ട്രേഷൻ വൈകിയതിനുള്ള പിഴ ആദ്യ മാസത്തിൽ രണ്ട് ദിനാർ ആയും അതിന് ശേഷമുള്ള ഓരോ ദിവസവും നാല് ദിനാറായും വർധിപ്പിച്ചു. റസിഡൻസി വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവർക്കും മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവോ 5000 മുതൽ 10,000 ദിനാർ വരെ പിഴയോ ശിക്ഷ ലഭിക്കും.

Related News