നടുറോഡിൽ പോലീസുമായി അടി; കുവൈത്തി പൗരനും മാതാവും അറസ്റ്റിൽ

  • 26/12/2023



കുവൈത്ത് സിറ്റി: പൊലീസ് ഓഫീസറെ ആക്രമിച്ച് കുവൈത്തി പൗരനും മാതാവും. അശ്രദ്ധമായി വാഹനമോടിച്ചതിന് ഒരു യുവാവിനെ പട്രോളിം​ഗ് ഓഫീസർ തടഞ്ഞതാണ് സംഭവങ്ങളുടെ തുടക്കം. പട്രോളിം​ഗ് വാഹനത്തിലേക്ക് യുവാവിനോട് കയറാൻ ആവശ്യപ്പെടുന്ന സമയത്ത് മാതാവ് മറ്റൊരു കാറിൽ പിതാവിനോടൊപ്പ എത്തുകയായിരുന്നു. യുവാവിനെ കസ്റ്റഡിയിൽ എടുക്കുന്നതിന് മാതാപിതാക്കൾ എതിർത്തു. ഇതോടെ കൂടുതൽ ഉദ്യോ​ഗസ്ഥരുടെ സഹായം ഓഫീസർ തേടുകയായിരുന്നു. 

തർക്കം മൂർച്ഛിച്ചതോടെ യുവാവും അമ്മയും ചേർന്ന് പൊലീസുകാരനെ മർദിക്കുകയും അമ്മ അദ്ദേഹത്തെ തല്ലുകയും യുവാവ് ഉ​ദ്യോ​ഗസ്ഥന്റെ മേൽ ചാടിവീഴുകയും ചെയ്തു. സ്ഥിതിഗതികൾ ഉദ്യോ​ഗസ്ഥൻ അതിവേ​ഗം തന്നെ നിയന്ത്രണവിധേയമാക്കുകയും യുവാവിനെ പിടികൂടുകയും ചെയ്തു. യുവാവിന്റെ വാഹനം ജാബ്രിയ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഒരു പൊതു ജീവനക്കാരനെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തത് കൂടാതെ ട്രാഫിക് നിയമലംഘനങ്ങളും ചുമത്തിയിട്ടുണ്ട്.

Related News