പെൺകുട്ടിക്ക് പ്ലാസ്റ്റിക് സർജറി; കുവൈത്തിൽ ക്ലിനിക്ക് പൂട്ടിച്ച് ഡോക്ടറെ സസ്‌പെൻഡ് ചെയ്തു

  • 26/12/2023


കുവൈത്ത് സിറ്റി: പെൺകുട്ടിക്ക് പ്ലാസ്റ്റിക് സർജറി നടത്തിയതിന്‍റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച സംഭവത്തില്‍ സ്വകാര്യ ആരോഗ്യ മേഖലയിലെ ഒരു കോസ്‌മെറ്റിക് ക്ലിനിക് അടച്ചുപൂട്ടാൻ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി ഉത്തരവിട്ടു. ഡോക്ടറെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യാനും മെഡിക്കൽ ലയബിലിറ്റി അതോറിറ്റിക്ക് റഫർ ചെയ്യാനും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ഈ വിഷയം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഈ ടീമിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്.

Related News