ഇറാഖിൽ കാണാതായ കുവൈത്ത്, സൗദി പൗരന്മാരുടെ മൃതദേഹങ്ങൾ കണ്ടെത്തി

  • 27/12/2023



കുവൈത്ത് സിറ്റി: ഇറാഖിലെ മരുഭൂപ്രദേശത്ത് വേട്ടയാടുന്നതിനിടെ കാണാതായ ഒരു കുവൈത്തിയുടെയും ഒരു സൗദി പൗരന്റെയും മൃതദേഹങ്ങൾ ഇറാഖി അധികൃതർ കണ്ടെത്തിയതായി കുവൈത്ത് വിദേശകാര്യ മന്ത്രി ഷെയ്ഖ് സലേം അബ്ദുള്ള അൽ ജാബർ അൽ സബാഹ് അറിയിച്ചു. സജീവ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ഒളിത്താവളമെന്നാണ് മരുഭൂമി പ്രദേശം അറിയപ്പെടുന്നത്. ഐഎസിന്റെ തീവ്രവാദികൾ ഉപേക്ഷിച്ച ഒരു പഴയ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് വാഹനം കത്തി മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. 

കാണാതായവരെ കണ്ടെത്താൻ  ഇറാഖി അധികൃതർ വലിയ പ്രയത്നം തന്നെ ന‌ടത്തിയിരുന്നു. ഇറാഖ് സർക്കാരുമായി നടന്നുകൊണ്ടിരിക്കുന്ന ഏകോപനത്തിലൂടെ സംഭവത്തിൽ അന്വേഷണം നടത്തി എല്ലാ വിവരങ്ങളും കണ്ടെത്താനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ബാഗ്ദാദിലെ കുവൈത്തി എംബസിയോട് ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ സുഗമമാക്കാനും മന്ത്രി നിർദേശിച്ചു.

Related News