ഷോറൂമിൽ നിന്ന് പുതിയ ആഡംബര കാർ മോഷ്ടിച്ചയാൾ അറസ്റ്റിൽ

  • 27/12/2023


കുവൈത്ത് സിറ്റി: വിൽപ്പനയ്ക്കായി പ്രദർശിപ്പിച്ച ഷോറൂമിൽ നിന്ന് പുതിയ കാർ മോഷ്ടിച്ച കുവൈത്തി പൗരൻ അറസ്റ്റിൽ. ഒരു പ്രമുഖ കാർ കമ്പനിയുടെ ഷോറൂമിലേക്ക് എത്തിയ കുവൈത്തി പൗരൻ പുതിയ കാർ ഓടിച്ച് പോവുകയായിരുന്നു. കാർ ഷോറൂമിലെ ബന്ധപ്പെട്ട അധികൃതരിൽ നിന്ന് പരാതി ലഭിച്ചതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സഅദ് അൽ അബ്ദുള്ളയിൽ നിന്ന് പ്രതി പിടിയിലായത്. ചോദ്യം ചെയ്തപ്പോൾ കാർ മോഷ്ടിച്ചതായി സമ്മതിക്കുകയും ചെയ്തു. മോഷ്ടിച്ച കാറും കണ്ടെത്തിയിട്ടുണ്ട്.

Related News