ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ ഇന്ധന വില കുവൈത്തിലെന്ന് റിപ്പോർട്ട്

  • 05/01/2024


കുവൈത്ത് സിറ്റി: ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ ഇന്ധന വില കുവൈത്തിലെന്ന് റിപ്പോർട്ട്. അറബ് ലോകത്ത് രണ്ടാം സ്ഥാനത്താണ് കുവൈത്ത്. 2019 നും 2022 നും ഇടയിൽ ആഗോള വില ശരാശരിയിൽ നിന്ന് ഒരു ശതമാനം കുറവാണ് കുവൈത്തിലുള്ളത്. അൾജീരിയയ്ക്ക് തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്താണ് രാജ്യം. 2019 മുതൽ 2022 വരെയുള്ള ഗൾഫ് രാജ്യങ്ങളിലെ പണപ്പെരുപ്പ നിരക്ക് മാറ്റങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ ഗവേഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്നതും എണ്ണവില വർധിച്ച സാഹചര്യത്തിൽ ഉപഭോക്തൃ ചെലവുകൾ വർധിച്ചതുമാണ് ആഗോള പണപ്പെരുപ്പം ഉയരാൻ കാരണമെന്ന് റിപ്പോർട്ട് പറയുന്നു. ഇതൊക്കെയാണെങ്കിലും, സർക്കാർ പിന്തുണ കാരണം ചില ഗൾഫ് രാജ്യങ്ങളിലെ നിർദ്ദിഷ്ട മേഖലകളിൽ കുറഞ്ഞ വർധനവ് മാത്രമാണ് അനുഭവപ്പട്ടതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Related News