ഫിന്റാസ് അപ്പാർട്ട്‌മെന്റിൽ സൗദി സ്ത്രീയുടെയും പ്രവാസിയുടെയും മൃതദേഹം കണ്ടെത്തി

  • 05/01/2024


കുവൈത്ത് സിറ്റി: ഫിന്റാസ് ഏരിയയിലെ ഒരു മുറിക്കുള്ളിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. സുരക്ഷാ, ക്രിമിനൽ അന്വേഷണ സംഘങ്ങൾ ഉടൻ സ്ഥലത്ത് എത്തിയ ആവശ്യമായ പരിശോധനകൾ നടത്തി. സമീപത്തെ ഒരു പള്ളിക്ക് സമീപമാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. അതോറിറ്റികൾ മൃതദേഹം ഫോറൻസിക് വിഭാഗത്തിന് റഫർ ചെയ്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടാതെ, സാൽമിയ പ്രദേശത്തെ ഒരു അപ്പാർട്ട്‌മെന്റിൽ ഒരു സൗദി സ്ത്രീയുടെയും ഒരു സിറിയൻ പുരുഷന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

Related News