മയക്കുമരുന്നുമായി വിവിധ രാജ്യക്കാരായ 21 പേർ കുവൈത്തിൽ അറസ്റ്റിൽ

  • 05/01/2024


കുവൈത്ത് സിറ്റി: നാർക്കോട്ടിക് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെന്റ് വിവിധ രാജ്യക്കാരായ 21 പേരെ അറസ്റ്റ് ചെയ്തു. 13 കിലോഗ്രാം വിവിധ മയക്കുമരുന്ന് പദാർത്ഥങ്ങളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ഷാബു, ഹാഷിഷ്, മരിജുവാന, കൊക്കെയ്ൻ തുടങ്ങിയ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. 14,000 സൈക്കോട്രോപ്പിക് ​ഗുളികകളും കണ്ടെടുത്തിട്ടുണ്ട്. നിയമവിരുദ്ധമായി കൈവശം വച്ച തോക്കുകളും ഇവരിൽ നിന്ന് പിടിച്ചെ‌ടുത്തതായി അധികൃതർ അറിയിച്ചു. 15 വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായിട്ടുള്ളത്. പിടിച്ചെടുത്ത വസ്തുക്കൾ കടത്തുന്നതിനും ദുരുപയോഗം ചെയ്യുന്നതിനുമായി കൈവശം വച്ചതാണെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്. തുടർ നടപടികൾക്കായി ഇവരെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു.

Related News