തണുപ്പ് കടുത്തില്ല; കുവൈത്തിലെ കൽക്കരി വിൽപ്പനയിൽ വൻ ഇടിവ്

  • 05/01/2024



കുവൈത്ത് സിറ്റി: തണുപ്പും കൽക്കരിയും വാങ്ങുന്നവരുടെ അഭാവം കാരണം ഈ ബിസിനസ് ചെയ്തിരുന്ന വിൽപ്പനക്കാർ കടകൾ അടയ്ക്കാൻ നിർബന്ധിതരാകുന്നു. ധാരാളം ക്യാമ്പുകളും കുറഞ്ഞ താപനിലയും കാരണം ശൈത്യകാലത്ത് കൽക്കരിയുടെ ആവശ്യം കൂടുന്നതാണ് പതിവ്. എന്നാൽ, ഈ വർഷത്തെ സ്ഥിതി മുൻ വർഷത്തിൽ നിന്ന് വ്യത്യസ്തമാണ്. കാലാവസ്ഥ ഇപ്പോഴും മിതമായ അവസ്ഥയിൽ തുടരുകയാണ്. രാജ്യത്ത് ഇതുവരെ കടുത്ത തണുപ്പ് അനുഭവപ്പെട്ടിട്ടില്ല. ഇത് കരി വിപണിയെ വൻ തോതിൽ ബാധിച്ചിട്ടുണ്ട്. പലരും ആവശ്യത്തിന് മാത്രം കരി ഉപയോഗിക്കാൻ തുടങ്ങി. ആഴ്ചയിൽ ഏഴ് ബാഗുകൾ ഉപയോഗിച്ചിരുന്നവർ ഇപ്പോൾ ഒരു ബാഗ് മാത്രമാണ് ഉപയോഗിക്കുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

Related News