മിഡിൽ ഈസ്റ്റിലെ ഏറ്റവും ശക്തരായ 100 സിഇഒമാരുടെ പട്ടിക; കുവൈത്തിൽ നിന്ന് അഞ്ച് പേർ

  • 06/01/2024


കുവൈത്ത് സിറ്റി: മിഡിൽ ഈസ്റ്റിലെ ഏറ്റവും ശക്തരായ 100 ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാരുടെ (സിഇഒ) വാർഷിക പട്ടിക ഫോബ്സ് മിഡിൽ ഈസ്റ്റ് 2023 പുറത്ത് വിട്ടു. കുവൈത്തിൽ നിന്നുള്ള അഞ്ച് സിഇഒമാർ ആണ് പട്ടികയിൽ ഇടം നേടിയത്. നാഷണൽ ബാങ്ക് ഓഫ് കുവൈത്ത് വൈസ് ചെയർമാനും ഗ്രൂപ്പ് സിഇഒയുമായ ഇസ്സാം അൽ സഖർ, ഡയറക്ടർ ബോർഡ് ചെയർമാനും കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ സിഇഒയുമായ ഷെയ്ഖ് നവാഫ് അൽ സൗദ്, സൈൻ ഗ്രൂപ്പ് ബദറിന്റെ വൈസ് ചെയർമാനും സിഇഒയുമായ നാസർ അൽ ഖറാഫി, കുവൈത്ത് പ്രോജക്ട്‌സ് ഹോൾഡിംഗ് ഗ്രൂപ്പിന്റെ (കിപ്‌കോ) സിഇഒ ഷെയ്ഖ് അദാന നാസർ സബാഹ് അൽ അഹമ്മദ്, ബൂർസ കുവൈത്ത് സിഇഒ മുഹമ്മദ് അൽ ഒസൈമി എന്നിവരാണ് ഫോബ്സ് പട്ടികയിൽ ഇടം പിടിച്ചത്. 

പട്ടികയിലെ നേതാക്കൾക്ക് 2022 ൽ ഒരു ട്രില്യൺ ഡോളറിലധികം സംയോജിത വരുമാനം നേടാൻ കഴിഞ്ഞു. അതേസമയം അവർ കൈകാര്യം ചെയ്യുന്ന കമ്പനികളുടെ മൊത്തം വിപണി മൂല്യം അഞ്ച് ട്രില്യണിലധികം ഡോളറാണ്. കഴിഞ്ഞ വർഷത്തെ സിഇഒമാരുടെ നേട്ടങ്ങളും പ്രകടനവും അടിസ്ഥാനമാക്കിയാണ് ഫോബ്സ് മികച്ചവരെ തെരഞ്ഞെടുത്തത്.

Related News