ദശാബ്ദങ്ങളായി പൂച്ചകള്‍ക്കും നായ്ക്കള്‍ക്കുമായി ജീവിതം മാറ്റിവെച്ച് കുവൈറ്റ് പ്രവാസി

  • 06/03/2024



കുവൈത്ത് സിറ്റി: രണ്ട് ദശാബ്ദങ്ങളായി മൃഗങ്ങളെ, പ്രത്യേകിച്ച് പൂച്ചകളെയും നായ്ക്കളെയും പരിപാലിക്കുന്നതിനായി ജീവിതം സമർപ്പിച്ച് അറബ് പ്രവാസിയായ ഖാലിദ് അൽ ദെസൂക്കി. തൻ്റെ അപ്പാർട്ട്‌മെൻ്റിൽ, അൽ-ദെസൂക്കി 20-ലധികം പൂച്ചകളെ വളർത്തുന്നു, അവയ്ക്ക് ഭക്ഷണവും ജലവും ആവശ്യമായ വൈദ്യസഹായവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. ഇത് കൂടാതെ, എല്ലാ ദിവസവും, തന്‍റെ ജോലി ആരംഭിക്കുന്നതിന് മുമ്പ് ജഹ്‌റ ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു കൂട്ടം നായ്ക്കളെ അദ്ദേഹം പരിചരിക്കുന്നുണ്ട്. അവയ്ക്ക് ഭക്ഷണവും പരിചരണവും ഉറപ്പാക്കുന്നു. ഇത്രയധികം മൃഗങ്ങളെ പരിപാലിക്കുന്നതിന് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്നിട്ടും അല്‍ ദെസൂക്കി പിന്മാറുന്നില്ല. മൃഗങ്ങളുമായുള്ള അല്‍ ദെസൂക്കിയുടെ ബന്ധവും കരുതലും അത്രയും ആഴത്തിലുള്ളതായി മാറിയിട്ടുണ്ട്.

Related News