കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച മന്ത്രവാദ സാമഗ്രികൾ പിടിച്ചെടുത്ത് കസ്റ്റംസ്

  • 06/03/2024

 


കുവൈത്ത് സിറ്റി: രാജ്യത്ത് നിന്ന് പിടിച്ചെടുത്ത ദുർമന്ത്രവാദത്തിന് ഉപയോ​ഗിക്കുന്ന നിരവധി സാമഗ്രികൾ നശിപ്പിച്ചതായി കസ്റ്റംസ് ജനറൽ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു. കസ്റ്റംസ് സെർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റും ആഭ്യന്തര മന്ത്രാലയത്തിൻ്റെ ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനും ചേർന്ന് രൂപീകരിച്ച പ്രത്യേക കമ്മിറ്റിയാണ് യാത്രക്കാരിൽ നിന്ന് ഇവ പിടിച്ചെടുത്തത്. മ ന്ത്രവാദവുമായി ബന്ധപ്പെട്ട നിരവധി വസ്തുക്കളും ഉപകരണങ്ങളും പിടിച്ചെടുത്തതിന് കസ്റ്റംസ് ജനറൽ അഡ്മിനിസ്‌ട്രേഷൻ ഡയറക്ടർ ജനറൽ അബ്ദുള്ള അദേൽ അൽ ഷർഹാൻ കമ്മിറ്റിക്കും അംഗങ്ങൾക്കും നന്ദി പറഞ്ഞു.

Related News