ഇന്ത്യൻ യാത്രയ്ക്ക് കുവൈത്തി ടൂറിസ്റ്റുകൾ വലിയ താത്പര്യം കാണിക്കുന്നുണ്ടെന്ന് ആദർശ് സ്വൈക

  • 06/03/2024


കുവൈത്ത് സിറ്റി: ഇന്ത്യയിൽ വിനോദ സഞ്ചാരത്തിനായി പോകുന്നതിന് കുവൈത്തികൾ വലിയ താത്പര്യം കാണിക്കുന്നുണ്ടെന്ന് കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി ആദർശ് സ്വൈക. 2023ൽ കുവൈത്തികൾക്ക് 8,000-ത്തിലധികം മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസകൾ നൽകിയതായും അദ്ദേഹം വെളിപ്പെടുത്തി. ഭാവിയിൽ ഈ എണ്ണത്തിൽ വർധനയുണ്ടാകും. 

ധാരാളം ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും പുറമെ സാംസ്കാരിക വൈവിധ്യത്തിലൂടെയും അതിശയകരവും വ്യത്യസ്തമായ പ്രകൃതിദത്ത ചുറ്റുപാടുകളുടെ ലഭ്യതയിലൂടെയും ഇന്ത്യ സംയോജിത ടൂറിസം വാഗ്ദാനം ചെയ്യുന്നുവെന്നും ഇന്ത്യൻ അംബാസിഡർ പറഞ്ഞു.ഫെബ്രുവരി 29 മുതൽ മാർച്ച് 1 വരെയുള്ള കാലയളവിൽ അവന്യൂസിൽ എക്സ്പ്ലോർ, എക്സ്പീരിയൻസ് ആൻഡ് എൻജോയ് ഇന്ത്യ എന്ന പേരിൽ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി അവന്യൂസിൽ ഒരു പ്രദർശനം സംഘടിപ്പിച്ചിരുന്നു. 

സമ്മർ ടൂറിസം, ഇന്ത്യയിലെ ആഡംബര ട്രെയിനുകൾ തുടങ്ങി ഇന്ത്യൻ ടൂറിസത്തിൻ്റെ വിവിധ വശങ്ങളെ കേന്ദ്രീകരിച്ചായിരുന്നു പ്രദർശനം. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളെ കുറിച്ചും ടൂറിസ്റ്റ് റൂട്ടുകളെ കുറിച്ചുമെല്ലാം പൂർണമായ വിവരങ്ങൾ നൽകുന്നതിനായിരുന്നു പ്രദർശമെന്നും ആദർശ് സ്വൈക പറഞ്ഞു.

Related News