കുവൈറ്റ് ജയിലിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ഗാർഡ് അറസ്റ്റിൽ

  • 06/03/2024


കുവൈത്ത് സിറ്റി: ജയിലിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ഗാർഡ് അറസ്റ്റിൽ. ജയിൽ കേന്ദ്രത്തിൽ ഗാർഡായി ജോലി ചെയ്യുന്ന ഒരു സൈനികനെയാണ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷനിലെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിട്ടുള്ളത്. നിയമനടപടികൾക്കായി പ്രതിയെ ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. സാധാരണ നിലയിൽ നടത്തുന്ന പരിശോധനയ്ക്കിടെയാണ് സൈനികനെ അറസ്റ്റ് ചെയ്തതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. സംശയാസ്പദമായ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ ദേഹപരിശോധന നടത്തുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ പണം വാങ്ങി ഒരു തടവുകാരന് മയക്കുമരുന്ന് എത്തിക്കാനാണ് ശ്രമിച്ചതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്.

Related News