2000 മുതലുള്ള ജീവനക്കാരുടെ സർട്ടിഫിക്കേറ്റുകൾ പരിശോധിക്കാനൊരുങ്ങി കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം

  • 06/03/2024


കുവൈത്ത് സിറ്റി: ജീവനക്കാരുടെ പോസ്റ്റ്-സെക്കൻഡറി സർട്ടിഫിക്കറ്റുകളുടെ അവലോകനം വിദ്യാഭ്യാസ മന്ത്രാലയം ആരംഭിച്ചതോടെ കുവൈത്തികളും പ്രവാസികളുമായ ഉദ്യോ​ഗസ്ഥർ ആശങ്കയിൽ. 2000 മുതലുള്ള ജീവനക്കാരുടെ സർട്ടിഫിക്കേറ്റുകളാണ് മന്ത്രാലയം പരിശോധിക്കുന്നത്. വിവിധ മേഖലകളിലായി ഏകദേശം 1,40,000 വ്യക്തികൾ ഉണ്ടെന്ന് കണക്കാക്കി എല്ലാ ജീവനക്കാരുടെയും ഒരു ലിസ്റ്റ് വിദ്യാഭ്യാസ മന്ത്രാലയം നിലവിൽ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.

ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ തുല്യതാ പരിശോധനയ്ക്കായി ബന്ധപ്പെട്ട അതോറിറ്റികൾ സാക്ഷ്യപ്പെടുത്തിയ അവരുടെ അക്കാദമിക് യോഗ്യതകളുടെയും ട്രാൻസ്ക്രിപ്റ്റുകളുടെയും സ്കാൻ ചെയ്ത പകർപ്പുകൾ സമർപ്പിക്കാൻ ജീവനക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ജീവനക്കാരുടെ പേരുകൾ, സിവിൽ ഐഡി നമ്പറുകൾ, സ്പെഷ്യലൈസേഷൻ മേഖലകൾ, യൂണിവേഴ്സിറ്റി ബിരുദങ്ങൾ, ബിരുദ വർഷങ്ങൾ തുടങ്ങി നിരവധി വിവരങ്ങൾ അടങ്ങുന്ന ഡാറ്റ ശേഖരിക്കുന്ന വെരിഫിക്കേഷൻ പ്രക്രിയ മന്ത്രാലയം ഇതിനകം ആരംഭിച്ചിട്ടുണ്ട്.

Related News