ഗ്രാൻഡ് ഹൈപ്പർ 40-മത് ഗ്രാൻഡ് സ്റ്റോർ എഗൈലയിൽ; ഉദ്‌ഘാടനം ശനിയാഴ്ച

  • 06/03/2024



കുവൈറ്റ് സിറ്റി :  പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് അതിന്റെ 40- മത് സ്റ്റോർ  അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന എഗെയ്‌ലാ വ്യാപാര മേഖലയിലെ  'അൽ ലീവാൻ മാളിൽ' വിപുലമായ സൗകര്യങ്ങളോടെ നാളെ മാർച്ച് ഒൻപത് ശനിയാഴ്ച വൈകുന്നേരം 4.30ന് ഉദ്‌ഘാടനം ചെയ്യപ്പെടും . ഒറ്റ നിലയിലായി വിശാലമായ 2500 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ്  മുഴുവൻ  ഡിപ്പാർട്മെന്റുകളും  അടങ്ങിയ പൂർണ്ണമായ  സ്റ്റോർ  സജ്ജീകരിച്ചിട്ടുള്ളത്.  

 ലോകമെങ്ങുനിന്നുമുള്ള ഭക്ഷ്യ വസ്തുക്കളും  പഴവർഗ്ഗങ്ങൾ , പച്ചക്കറികൾ,   ഭക്ഷ്യേതര വസ്തുക്കൾ, നിത്യോപയോഗ  പദാർത്ഥങ്ങൾ  തുകൽ ഉൽപ്പന്നങ്ങൾ, ബിഗ് സ്ക്രീൻ അടക്കമുള്ള ഇലക്ട്രോണിക്സ് വസ്തുക്കൾ   എന്നിവയും  ഉപഭോക്താക്കൾക്ക് യഥേഷ്ടം തെരഞ്ഞെടുക്കാൻ വിവിധ ബ്രാൻഡുകളുടെ  നിരവധിയുള്ള ഉൽപ്പന്നങ്ളുടെ വിപുലമായ ശേഖരം  പുതിയ സ്റ്റോറിൽ  ലഭ്യമാണ്. പ്രവാസികളുടെയും തദ്ദേശീയരുടെയും  അഭിരുചികളും ആവശ്യങ്ങളും നിറവേറ്റുന്ന വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ആകർഷകമായ  വിലയിൽ ലഭ്യമാണ്. ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ രീതിയിൽ തെരഞ്ഞെടുക്കാൻ  അതിവിശാലമായ രീതിയിൽ ലോകോത്തര നിലവാരത്തിലാണ് പുതിയ സ്റ്റോർ ക്രമീകരിച്ചിട്ടുള്ളത് .  ഉപഭോക്താക്കൾക്ക് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള വിപുലമായ പാർക്കിംഗ് സൗകര്യവും എഗൈല വ്യാപാര മേഖലയിൽ ലഭ്യമാണ്.  ഗ്രാൻഡ് ഹൈപ്പർ കുവൈറ്റ് ഉന്നത മാനേജ്‌മെന്റ് അംഗങ്ങൾക്ക് പുറമെ മറ്റ് വിശിഷ്ടാതിഥികളും അഭ്യുദയകാംക്ഷികളുംഉദ്‌ഘാടന ചടങ്ങിൽ സംബന്ധിക്കും.

Related News