ഈ റമദാനിൽ ഇഎസ്‌ജി പ്രവർത്തനങ്ങൾക്കായി KWD 190,000 നീക്കിവെച്ച് മലബാർ ഗോൾഡ് & ഡയമണ്ട്സ്

  • 08/03/2024



ആഗോളതലത്തിലെ ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി റിട്ടെയിൽ ബ്രാൻഡായ മലബാർ ഗോൾഡ് & ഡയമണ്ട്സ്, സാമൂഹിക ബോധവും ഉത്തരവാദിത്തമുള്ള സ്ഥാപനമെന്ന നിലയിൽ പുണ്യ റമദാൻ മാസത്തിൽ നടത്തുന്ന സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ പ്രഖ്യാപിച്ചു. വിശുദ്ധ മാസത്തിൽ അർഹരായ ജനവിഭാഗങ്ങൾക്കിടയിലേക്ക് ഇഫ്‌താർ ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്യുന്നതിനായി 190,000 ദിനാർ ബ്രാൻഡ് വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്. 13 രാജ്യങ്ങളിൽ ഗ്രൂപ്പ് വർഷം മുഴുവനും നടത്തുന്ന ഇഎസ്‌ജി ഉദ്യമങ്ങൾക്ക് പുറമേയാണ് ഈ സംരംഭങ്ങൾ ആസൂത്രണം ചെയ്‌തിരിക്കുന്നത്. അർഹരായ കുടുംബങ്ങൾക്കും വ്യക്തികൾക്കും ഇഫ്‌താർ ഭക്ഷണവും, ഭക്ഷ്യ കിറ്റുകളും ഉൾപ്പെടെ വിശുദ്ധ മാസത്തിലുടനീളം സാമൂഹിക ക്ഷേമ ശാക്തീകരണ പ്രവർത്തനങ്ങൾ നടത്താൻ എംബസികൾ, അതോറിറ്റികൾ, എൻജിഒകൾ, സമാന ചിന്താഗതിയുള്ള സംഘടനകൾ എന്നിവയുമായി ബ്രാൻഡ് സഹകരിക്കും. മലബാർ ഗോൾഡ് & ഡയമണ്ട് സിന്റെ ഈ ശ്രമങ്ങൾ സമൂഹത്തിന്റെ പിന്നോക്ക വിഭാഗക്കാർക്കിടയിൽ വലിയൊരു ആശ്വാസമേകും എന്ന പ്രതീക്ഷയോടെയാണ് നടപ്പിലാക്കുന്നത്.

യുഎഇ, കെ.എസ്.എ, ബഹ്റൈൻ, ഖത്തർ, ഒമാൻ, കുവൈത്ത്, മലേഷ്യ, സിംഗപ്പൂർ, യുഎസ്എ, യുകെ, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ ഈ വർഷത്തെ റമദാൻ ഭക്ഷണ വിതരണ ദൗത്യത്തിന്റെ ഭാഗമായി 180,000 ലധികം ഇഫ്ത്‌താർ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യും. കുവൈത്തിൽ, അബ്ബാസിയ, ഫഹാഹിൽ, ഫർവാനിയ, ഹവല്ലി, ജഹ്റ, ഖൈത്താൻ, മഹ്ബൂല, മംഗഫ്, റിഗ്ഗെ, സാൽമിയ, വഷ്റെ ഫാം, അബ്ദാലി ഡെസേർട്ട് എന്നിവിടങ്ങളിലെ തൊഴിലാളികൾക്കിടയിൽ ഇഫ്‌താർ ഭക്ഷണം വിതരണം ചെയ്യും. ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ, ഇന്ത്യ ഇസ്ലാഹി സെന്റർ, ഇസ്ലാമിക് ഗൈഡൻസ് സെന്റർ, കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ, കുവൈത്ത് കേരള കൾച്ചറൽ സെന്റർ, വെൽഫെയർ കേരള അസോസിയേഷൻ, യൂത്ത് ഇന്ത്യ കുവൈത്ത് എന്നിവയുടെ സഹകരണത്തോടെയാണ് ഭക്ഷണവിതരണം നടത്തുന്നത്.

'1993ൽ സ്ഥാപിതമായത് മുതൽ, സാമൂഹിക ക്ഷേമ ഉദ്യമങ്ങൾക്കു വേണ്ടിയുള്ള സമർപ്പണം മലബാർ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളുടെ ഒരു കേന്ദ്ര ഘടകമായി നിലകൊള്ളുകയാണെന്നും, ഇത് ഓരോ വർഷവും കൂടുതൽ സജീവമായി തുടർന്നുവരുന്നതായും മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് പറഞ്ഞു. റമദാൻ മാസം ഭക്തിയും, സഹാനുഭൂതിയും പ്രതിഫലിപ്പിക്കുന്നതിനാൽ, അർഹരായവർക്കുള്ള ഞങ്ങളുടെ ഭക്ഷണ കിറ്റ് വിതരണ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിൽ മികച്ച സ്വാധീനം ചെലുത്താനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെയാണ് ഞങ്ങൾ വീണ്ടും ഊട്ടിയുറപ്പിക്കുന്നത്. ഞങ്ങൾ പ്രവർത്തിക്കുന്ന 13 രാജ്യങ്ങളിലും നടപ്പിലാക്കുന്ന ഈ മഹത്തായ ഉദ്യമം, മലബാർ ഗ്രൂപ്പിന്റെ ഇഎസ്‌ജി ലക്ഷ്യങ്ങളുടെ പ്രധാന ഊന്നലുകളിൽ ഒന്നായ വിശപ്പ് രഹിത ലോകം സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായി ചേർന്നുനിൽക്കുന്നതാണെന്നും എം.പി.അഹമ്മദ് വ്യക്തമാക്കി.

എല്ലാ വർഷവും റമദാനിൽ സംഘടിപ്പിക്കുന്ന ഒരു മാസം നിണ്ടുനിൽക്കുന്ന ക്ഷേമപ്രവർത്തനങ്ങൾ സ്ഥാപനത്തിലെ മുഴുവൻ ടീമിന്റെയും സജീവമായ പങ്കാളിത്തത്തോടെയാണ് നടപ്പിലാക്കുന്നതെന്ന് മലബാർ ഗ്രൂപ്പ് വൈസ് ചെയർമാൻ കെ.പി.അബ്‌ദുൽ സലാം പറഞ്ഞു. അർഹരായ ക‌മ്മ്യൂണിറ്റികളെ തിരിച്ചറിയുന്നത് മുതൽ, ഇഫ്‌താർ ഭക്ഷണം വിതരണം ചെയ്യുന്നത് വരെ ഞങ്ങളുടെ ടീം അംഗങ്ങൾ ഈ ഉദ്യമത്തിന്റെ എല്ലാ മേഖലകളിലും സജീവമായി പ്രവർത്തിക്കുന്നു. ഇത് സ്ഥാപനത്തിന്റെ സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഘടനയെ കൂടുതൽ വ്യക്തമാക്കുന്നു. ഈ വർഷവും ഈ ഉദ്യമത്തിന് തുടക്കമിടുമ്പോൾ, ശ്രേഷ്‌ഠമായ ഇത്തരം പ്രവർത്തനങ്ങൾക്ക് ഞങ്ങളെ പ്രാപ്തരാക്കുന്ന ഉപഭോക്താക്കളോടും ഞങ്ങളുടെ ഹ്യദയംഗമമായ അഭിനന്ദനം

അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഒരു ജ്വല്ലറി റീട്ടെയിലർ എന്നതിലുപരിയായി, ഞങ്ങളോട് ഒത്തുചേർന്ന് പ്രവർത്തിക്കുന്ന എല്ലാ പങ്കാളികളുടെയും കൂട്ടമായ വളർച്ച ഉറപ്പാക്കുക എന്ന നയത്തിന്റെ ഭാഗമായി ചുറ്റുമുള്ള സമൂഹത്തെ മുൻനിർത്തികൊണ്ടാണ് വർഷങ്ങളായി സ്ഥാപനം ഏറ്റെടുത്തുവരുന്ന സാമൂഹിക ശാക്തീകരണ ഉദ്യമങ്ങൾ മുന്നോട്ടുപോകുന്നതെന്ന് മലബാർ ഗോൾഡ് & ഡയമണ്ട്‌സ് ഇന്റർനാഷനൽ ഓപറേഷൻസ് മാനേജിങ്ങ് ഡയറക്‌ടർ ഷംലാൽ അഹമ്മദ് പറഞ്ഞു. ഞങ്ങളുടെ സ്ഥാപനം എല്ലാ വർഷവും വിപുലമായ നിലയിൽ ഇഫ്‌താർ ഭക്ഷണ വിതരണം നടത്താറുണ്ട്. ഈ പ്രവർത്തനങ്ങൾ സമൂഹത്തിൽ ശാശ്വതമായ മതിപ്പ് സൃഷ്ടിക്കുമെന്നും മറ്റ് സംഘടനകളെ സമാനമായ പ്രവർത്തനങ്ങൾ

നടത്താൻ പ്രേരിപ്പിക്കുമെന്നും ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നതായും ഷംലാൽ അഹമ്മദ് വ്യക്തമാക്കി.

1993ൽ സ്ഥാപിതമായത് മുതൽ PSG (Environmental, Social & Governance-പരിസ്ഥിതി സാമൂഹികം, ഭരണം) ഉദ്യമങ്ങൾ മലബാർ ഗ്രൂപ്പിന്റെ പ്രാഥമിക പ്രതിബദ്ധതയാണ്. ലാഭ വിഹിതത്തിന്റെ 5 ശതമാനം ഇത്തരം ഉദ്യമങ്ങൾക്കായി ഗ്രൂപ്പ് നീക്കിവച്ചിരിക്കുന്നു. ആരോഗ്യം, വിശപ്പ് രഹിത ലോകം. പാർപ്പിടം, വിദ്യാഭ്യാസം, സ്ത്രീ ശാക്തികരണം, പരിസ്ഥിതി തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും ഗ്രൂപ്പ് ഊന്നൽ നൽകുന്നത്. സാമൂഹിക ബോധമുള്ളതും ഉത്തരവാദിത്തമുള്ളതുമായ ഒരു സ്ഥാപനമായി തുടരുക എന്ന നയത്തിന്റെ ഭാഗമായി ഉത്തരവാദിത്തത്തിന്റെയും സുസ്ഥിരതയുടെയും നയങ്ങൾ പ്രധാന ബിസിനസ്സിലേക്ക് സമന്വയിപ്പിച്ചുകൊണ്ട്, മലബാർ ഗ്രൂപ്പിന്റെ ESG ലക്ഷ്യങ്ങൾ ഇടയ്ക്കിടെ നവീകരിക്കപ്പെടുകയും ചെയ്യുന്നു.

മലബാർ ഗോൾഡ് & ഡയമണ്ട്‌സിനെക്കുറിച്ച്

ഇന്ത്യൻ ബിസിനസ് രംഗത്ത് ശക്തമായ സാന്നിധ്യവുമായി മുൻനിരയിൽ നിൽക്കുന്ന മലബാർ ഗ്രൂപ്പിന്റെ ഫ്ളാഗ്ഷിപ്പ് കമ്പനിയാണ് 1993 ൽ സ്ഥാപിതമായ മലബാർ ഗോൾഡ് & ഡണ്ട് സ്. 5.2 ബില്യൺ ഡോളറിന്റെ വാർഷിക വിറ്റുവരവുള്ള കമ്പനി നിലവിൽ ആഗോളതലത്തിലെ ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി റീട്ടെയിൽ ബ്രാൻഡാണ്. ഇന്ന് ഇന്ത്യയിലുടനിളം നിരവധി ഓഫീസുകൾ, ഡിസൈൻ സെന്ററുകൾ, മൊത്തവ്യാപാര യൂണിറ്റുകൾ, ഫാക്‌ടറികൾ എന്നിവ കൂടാതെ ഇന്ത്യ, മിഡിൽ ഈസ്റ്റ്, ഫാർ ഈസ്റ്റ്, യു.എസ്.എ. യു.കെ, കാനഡ, ഓസ്ട്രേലിയ എന്നീ മേഖലകളിലെ 13 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 340 ലധികം ഔട്ട്‌ലെറ്റുകളുടെ ശക്തമായ റീട്ടെയിൽ ശൃംഖലയുമുണ്ട്. 4000ത്തിലധികം ഓഹരി ഉടമകളുടെ ഉടമസ്ഥതയിലുള്ള ഗ്രൂപ്പിന്റെ തുടർച്ചയായ വിജയത്തിനായി 26-ലധികം രാജ്യങ്ങളിൽ നിന്നുള്ള 21,000- ത്തിലധികം പൊഫഷണലുകൾ സ്ഥാപനത്തിനൊപ്പം ജോലി ചെയ്യുന്നു.

ബിസിനസ്സുമായി ഉത്തരവാദിത്തവും, സുസ്ഥിരതയും സമന്വയിപ്പിച്ചുകൊണ്ട് കമ്പനി സ്ഥാപിതമായതുമുതൽ തന്നെ അതിന്റെ സിഎസ്ആർ പ്രവർത്തനങ്ങളിലും ഗ്രൂപ്പ് സജീവമാണ് സ്ഥാപിതമായതുമുതൽ ഇഎസ്ജി (ജീശ്യാലി, ടിരശമഹ & ഏീല്യിമിരല) സംവിധാനത്തോട് ചേർന്നുനിൽക്കുന്നതാണ് സ്ഥാപനത്തിന്റെ പ്രാഥമിക നയനിലപാടുകൾ. വിശപ്പ് രഹിത ലോകം, വിദ്യാഭ്യാസം, ആരോഗ്യം, വനിതാ ശാക്തീകരണം, പാർപ്പിട നിർമ്മാണം, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്കാണ് മലബാർ ഗ്രൂപ്പിന്റെ ഇഎസ്ജി പ്രവർത്തനങ്ങൾ ഊന്നൽ നൽകുന്നത്. സാമൂഹിക ബോധവും, പ്രതിബദ്ധതയും നിറഞ്ഞ ഒരു സ്ഥാപനമായി തുടരുന്നതിനായി. ഉത്തരവാദിത്തവും സുസ്ഥിരതയും സമന്വയിപ്പിച്ചുകൊണ്ട് ഇഎസ്‌ജി ലക്ഷ്യങ്ങൾ കൃത്യമായ ഇടവേളകളിൽ ശക്തിപ്പെടുത്തുന്നതിലും സ്ഥാപനം ശ്രദ്ധചെലുത്തുന്നു. സ്ഥാപനം പ്രവർത്തിക്കുന്ന ഇടങ്ങളിലെല്ലാം കമ്പനിയുടെ ലാഭത്തിന്റെ 5 ശതമാനം സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്നുണ്ട്.

Related News