2030ഓടെ ജിസിസി റെയില്‍വേ പദ്ധതി പൂര്‍ത്തീകരിക്കാൻ കുവൈത്ത്

  • 25/05/2024


കുവൈത്ത് സിറ്റി: മേഖലയിലെ പാൻ-ജിസിസി സാമ്പത്തിക സംയോജനവും സുസ്ഥിര വികസനവും വർധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കാൻ ജിസിസി റെയിൽവേ മെഗാ സംരംഭത്തിലൂടെ കുവൈത്തിന്‍റെ ശ്രമം. ഗൾഫിന്‍റെ സുപ്രധാനമായ വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന കുവൈത്ത് വാണിജ്യത്തിൻ്റെയും ഗതാഗതത്തിൻ്റെയും ഒരു പ്രാദേശിക കേന്ദ്രമാകാൻ ആഗ്രഹിക്കുന്നുണ്ട്.

കുവൈത്തില്‍ നിന്ന് സൗദി അറേബ്യയിലെ ദമാം വരെയും പിന്നീട് ബഹ്‌റൈനിലേക്കും ഖത്തറിലേക്കും നീളുന്ന 2,217 കിലോമീറ്റർ നീളമുള്ള റെയിൽവേയാണ് പദ്ധതിയിടുന്നത്. ഇത് സൗദി അറേബ്യയിൽ നിന്ന് അബുദാബി, അൽ ഐൻ, മസ്‌കറ്റ് എന്നിവിടങ്ങളിലേക്കും നീട്ടിയതായി ജിസിസി സെക്രട്ടേറിയറ്റ് ജനറൽ ഔദ്യോഗിക വെബ്‌സൈറ്റിൽ അറിയിച്ചു. 2009-ൽ ബഹ്‌റൈനിൽ നടന്ന ജിസിസി ഉച്ചകോടിയിൽ ആറ് ജിസിസി അംഗരാജ്യങ്ങളെ നെറ്റ്‌വർക്ക് വഴി ബന്ധിപ്പിക്കാനുള്ള നിർദ്ദേശങ്ങളോടെയാണ് ഈ മെഗാ പ്രോജക്റ്റ് ആരംഭിച്ചത്. 2030ഓടെ ജിസിസി റെയില്‍വേ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

Related News