വണ്ടി ചെക്ക് നല്‍കിയ കേസില്‍ പൗരന് വിധിച്ച ശിക്ഷ റദ്ദാക്കി

  • 27/05/2024


കുവൈത്ത് സിറ്റി: വണ്ടി ചെക്ക് നല്‍കിയ കേസില്‍ കുവൈത്തി പൗരന് വിധിച്ച ശിക്ഷ റദ്ദാക്കി. കുവൈത്തി പൗരനെ രണ്ട് മാസം കഠിന തടവിന് ശിക്ഷിച്ച വിധിയാണ് മിസ്ഡിമെനർ ഡിസ്ക്രിമിനേഷൻ ഡിപ്പാർട്ട്മെൻ്റ് റദ്ദാക്കിയത്. കുവൈത്തി പൗരന് ജാമ്യം നൽകുകയും നല്ല പെരുമാറ്റത്തിൻ്റെ പ്രതിജ്ഞയിൽ ഒപ്പിടാൻ ഉത്തരവിടുകയുമായിരുന്നു. പൗരന്മാർക്ക് അമിതമായ പലിശ നിരക്കിൽ, ചിലപ്പോൾ കടമെടുത്ത തുകയുടെ എട്ട് മടങ്ങ് വരെ വായ്പകൾ വാഗ്ദാനം ചെയ്യുന്ന അധാർമ്മികമായ വായ്പാ നടപടികളെ കുറിച്ച് പ്രതിഭാഗം അഭിഭാഷകൻ ചൂണ്ടിക്കാട്ടിയത്. കൂടാതെ, ഒരു ഇടപാടിനായി ഒന്നിലധികം ചെക്കുകളിൽ ഒപ്പിടാൻ കമ്പനി കടം വാങ്ങുന്നവരെ നിർബന്ധിക്കുന്നുണ്ട്. തുടർന്ന് ഈ ചെക്കുകൾ യഥാർത്ഥ വായ്പയേക്കാൾ വളരെ ഉയർന്ന തുകയ്ക്ക് സമര്‍പ്പിക്കുകയുമാണ് ചെയ്യുന്നതെന്നും പ്രതിഭാഗം കോടതിയില്‍ വ്യക്തമാക്കി.

Related News