നിരോധിത ച്യൂയിംഗ് പുകയില പിടികൂടി കുവൈറ്റ് കസ്റ്റംസ്

  • 29/05/2024


കുവൈത്ത് സിറ്റി: നിരോധിത ച്യൂയിംഗ് പുകയിലയുടെ ഏകദേശം 322 കാർട്ടൺ പിടികൂടി കസ്റ്റംസ് അധികൃതർ. അൽ സാൽമി കസ്റ്റംസ് ഉദ്യോഗസ്ഥരാണ് പുകയില പിടിച്ചെടുത്തത്. സാൽമി കസ്റ്റംസ് തുറമുഖം വഴി കുവൈത്തിലേക്ക് കടക്കുന്ന ട്രക്കിൽ നിന്നാണ് ഇവ പിടികൂടിയതെന്ന് അധികൃതർ വിശദീകരിച്ചു. കസ്റ്റംസ് പോർട്ട് അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ യൂസഫ് അൽ കന്ദരിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ഓപ്പറേഷൻ നടത്തിയത്.

വിവരങ്ങളുടെ അടിസ്ഥാനത്തിൽ കസ്റ്റംസ് റിസർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻ്റ് ഷിപ്പ്മെൻ്റ് സൂക്ഷ്മമായി നിരീക്ഷിക്കുകയും ട്രാക്ക് ചെയ്യുകയും ചെയ്തു. സമഗ്രമായ പരിശോധനയിൽ നിരോധിത ച്യൂയിംഗ് പുകയില ഉദ്യോഗസ്ഥർ കണ്ടെത്തി. അതിൻ്റെ ഭാരം ഏകദേശം 6,043.610 കിലോഗ്രാം ആയിരുന്നു. വാണിജ്യ-ആരോഗ്യ മന്ത്രാലയങ്ങളുടെ നിർദ്ദേശപ്രകാരം കസ്റ്റംസ് നിയമങ്ങൾ അനുസരിച്ച് നിരോധിച്ച പുകയില പിടിച്ചെടുത്ത് ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി.

Related News