പ്രവാസികളോട് കൈക്കൂലി ചോദിച്ചെന്ന ഗുരുതര ആരോപണം; പോലീസുകാരൻ കസ്റ്റഡ‍ിയിൽ

  • 29/05/2024


കുവൈത്ത് സിറ്റി: ഏഷ്യൻ പ്രവാസികളോട് കൈക്കൂലി ചോദിച്ചെന്ന ഗുരുതര ആരോപണത്തെ തുടർന്ന് ഒരു പോലീസുകാരനെ തടങ്കലിൽ വയ്ക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. മദ്യം കടത്തിയെന്ന വ്യാജാരോപണം ഉന്നയിച്ച് പോലീസുകാരൻ പ്രവാസികളെ ബ്ലാക്ക് മെയിൽ ചെയ്തുവെന്നും പിന്നീട് അവരിൽ നിന്ന് പണം ആവശ്യപ്പെട്ടുവെന്നുമാണ് റിപ്പോർട്ട്. ഈ ആരോപണങ്ങളെത്തുടർന്ന് പബ്ലിക് പ്രോസിക്യൂഷൻ പ്രതിയായ പോലീസുകാരനെ ചോദ്യം ചെയ്യുകയും കുറ്റങ്ങൾ ചുമത്തുകയും ചെയ്തു. തെളിവുകൾ ശേഖരിക്കാനും ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാനുമായി അന്വേഷണം തുടരുകയാണ്.

Related News