അറെസ്റ്റിനിടെ മർദ്ദനം; പോലീസ് ഉദ്യോഗസ്ഥനെ രണ്ട് വർഷം തടവ് ശിക്ഷ

  • 10/06/2024


കുവൈത്ത് സിറ്റി: മയക്കുമരുന്ന് ഉപയോഗിക്കുന്നയാളെന്ന് സംശയിക്കുന്നയാളുടെ അറസ്റ്റിനിടെ തൊഴിച്ച് താടിയെല്ല് തകർത്ത കേസിൽ പോലീസ് ഉദ്യോഗസ്ഥനെ രണ്ട് വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. മയക്കുമരുന്ന് ഉപയോഗിച്ച കേസിൽ ശിക്ഷ വിധിക്കുന്നതിൽ നിന്ന് കോടതി വിട്ടുനിൽക്കുകയും ചെയ്തു. സൈക്കോട്രോപിക് ലഹരിവസ്തുക്കൾ കൈവശം വച്ചതിന് 300 കുവൈത്തി ദിനാറിന്റെ ജാമ്യത്തിൽ പ്രതിയെ വിട്ടയച്ചു. 

കുറ്റാരോപിതനെ മനഃപൂർവം ഉപദ്രവിച്ചതിനും പോലീസ് ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തിയിരുന്നു. ഫോറൻസിക് റിപ്പോർട്ടിൽ മുറിവുകളെ കുറിച്ച് വ്യക്തമായി സൂചിപ്പിച്ചിരുന്നു. ഉദ്യോഗസ്ഥൻ്റെ കുറ്റസമ്മതം സത്യത്തിന് വിരുദ്ധമായതിനാൽ അസാധുവാണെന്ന വാദ​മാണ് പരിക്കേറ്റയാളുടെ അഭിഭാഷകൻ അറ്റോർണി അബ്ദുൽ മൊഹ്‌സെൻ അൽ ഖത്താൻ ഉന്നയിച്ചത്. രേഖകളിലെ സാങ്കേതിക തെളിവുകളും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ തൻ്റെ കക്ഷിയുടെ അറസ്റ്റും തിരച്ചിലും നിയമപരമായ ചട്ടക്കൂട് മറികടന്നതിനാൽ അസാധുവാണെന്നും അൽ ഖത്താൻ വാദിച്ചു.

Related News