കൊവിഡ് മഹാമാരിയെ നേരിടാൻ എത്തിച്ചു; 50,000 ബാരൽ എത്തനോൾ നിർമാർജനം ചെയ്യാൻ ശ്രമം

  • 10/06/2024


കുവൈത്ത് സിറ്റി: ഷുഐബ പ്രദേശത്ത് സംഭരിച്ചിരിക്കുന്ന ഏകദേശം 50,000 ബാരൽ എത്തനോൾ അല്ലെങ്കിൽ എഥൈൽ ആൽക്കഹോൾ നിർമാർജനം ചെയ്യാനുള്ള പരിശ്രമങ്ങളുമായി അധികൃതർ. ഈ വിഷയത്തിൽ പ്രായോഗിക പരിഹാരങ്ങൾ നൽകാൻ വിപുലമായ ചർച്ചകളാണ് നടത്തുന്നത്. ഈ രാസ സംയുക്തത്തിൻ്റെ തുടർച്ചയായ സംഭരണത്തിൽ നിന്ന് ഉണ്ടാകുന്ന അപകടസാധ്യതകൾ ഒഴിവാക്കാനാണ് നീക്കം. 2020 മുതൽ ഏകദേശം 60,000 ബാരൽ എത്തനോൾ ആണ് സംഭരിച്ചിട്ടുള്ളത്.

കൊവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങളെ നേരിടാനുള്ള സർക്കാരിൻ്റെ പദ്ധതികളുടെ ഭാഗമായി അക്കാലത്ത് ഇവ ഇറക്കുമതി ചെയ്തതാണ്. കഴിഞ്ഞ 4 വർഷത്തിനിടയിൽ ഏകദേശം 500 ബാരലുകൾ മാത്രമേ ഉപയോ​ഗിച്ചിട്ടുള്ളൂ. കൂടാതെ ഏകദേശം 10,000 എണ്ണം കൂടി വിതരണം ചെയ്തിട്ടുണ്ട്. ഈ പദാർത്ഥത്തിൻ്റെ ഉപയോഗം ആവശ്യമുള്ള സർക്കാർ ഏജൻസികൾക്കാണ് ഇത് കൈമാറിയത്. അതിനാൽ നിലവിലെ സ്റ്റോക്ക് ഏകദേശം 50,000 ബാരൽ ആണെന്നും അധികൃതർ വ്യക്തമാക്കി.

Related News