ഭരണ കുടുംബാംഗത്തിന്റെ വധശിക്ഷ അപ്പീൽ കോടതി ശരിവച്ചു

  • 10/06/2024


കുവൈത്ത് സിറ്റി: അബ്ദുൽ അസീസ് അൽ സതാരിയെ കൊലപ്പെടുത്തിയ കേസിൽ ഭരണ കുടുംബാംഗത്തിന് ചുമത്തിയ വധശിക്ഷ അപ്പീൽ കോടതി ശരിവച്ചു. ഏപ്രിൽ 10 ന് വൈകുന്നേരമാണ് മുബാറക് അൽ കബീർ ഗവർണറേറ്റിൽ രാജ്യത്തെ നടുക്കിയ കൊലപാതകം ഉണ്ടായത്. അബ്ദുൽ അസീസ് അൽ സതാരിയെ തൻ്റെ വീടിന് മുന്നിൽ വച്ച വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. 12 വെടിയുണ്ടകളാണ് സതാരിയുടെ ദേഹത്ത് നിന്ന് കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി അജ്ഞാതമായ സ്ഥലത്തേക്ക് രക്ഷപ്പെടുകയും ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ സെക്യൂരിറ്റി സെക്ടറിലെ ഉദ്യോഗസ്ഥർ പിന്നീട് പ്രതിയെ അറസ്റ്റ് ചെയ്യുകയും കൊലയ്ക്ക് ഉപയോ​ഗിച്ച തോക്ക് കണ്ടെത്തുകയും ചെയ്തു.

Related News