കുവൈത്തിൽ കള്ളനോട്ട് കേസിൽ പ്രവാസി സംഘം അറസ്റ്റിൽ

  • 10/06/2024


കുവൈത്ത് സിറ്റി: വ്യാജ കറൻസി കേസിൽ ആഫ്രിക്കൻ പൗരന്മാരുടെ സംഘം അറസ്റ്റിൽ. കള്ളപ്പണവും വ്യാജ കുറ്റകൃത്യങ്ങളും തടയുന്നതിനുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻ്റ് ആണ് സംഘത്തെ പിടികൂടിയത്. വഞ്ചനാപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ക്രിമിനൽ ഘടകങ്ങളെ ലക്ഷ്യമിട്ടുള്ള അന്വേഷണങ്ങൾ ഊർജിതപ്പെടുത്തിയതിന്റെ ഭാ​ഗമായാണ് അറസ്റ്റ്. കള്ളനോട്ടുകൾ പ്രചരിപ്പിക്കുകയും ആളുകളെ കബളിപ്പിച്ച് മൂല്യത്തിന് താഴെയുള്ള തുകയ്ക്ക് കറൻസി കൈമാറ്റം അടക്കം പ്രതികൾ നടത്തിയിരുന്നതായി അധികൃതർ പറഞ്ഞു.

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോ​ഗിച്ചിരുന്ന മൊബൈൽ ഫോണുകൾക്കൊപ്പം ഗണ്യമായ അളവിൽ കള്ളനോട്ടുകളും അധികൃതർ പിടിച്ചെടുത്തു. നിർണായക തെളിവുകൾ കണ്ടുകെട്ടുകയും തുടർ നിയമനടപടികൾക്കായി ഇവര ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് കൈമാറിയിട്ടുമുണ്ട്. സാമ്പത്തിക കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനും പണ വ്യവസ്ഥയുടെ സമഗ്രത സംരക്ഷിക്കുന്നതിനുമുള്ള നിരന്തര പരിശ്രമങ്ങളുടെ ഭാ​ഗാമായാണ് നടപടിയെന്നും അധികൃതർ വിശദീകരിച്ചു.

Related News