ഫർവാനിയ ഗവർണറേറ്റിൽ പരിശോധന; 20 നിയമലംഘനങ്ങൾ കണ്ടെത്തി

  • 10/06/2024


കുവൈത്ത് സിറ്റി: ഫർവാനിയ ഗവർണറേറ്റ് മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ മുനിസിപ്പൽ സേവനങ്ങളുടെ ഓഡിറ്റ് ആൻഡ് ഫോളോ അപ്പ് വകുപ്പിൻ്റെ പരിശോധനാ ക്യാമ്പയിനിൽ 20 നിയമലംഘനങ്ങൾ കണ്ടെത്തി. ഫർവാനിയ പ്രദേശത്തെ സ്റ്റോറുകളും പരസ്യങ്ങളും ലക്ഷ്യമിട്ടാണ് ഫീൽഡ് ടൂർ നടത്തിയതെന്ന് ഫർവാനിയ ഗവർണറേറ്റിലെ മുനിസിപ്പൽ സർവീസസ് ഓഡിറ്റ് ആൻഡ് ഫോളോ അപ്പ് വകുപ്പ് ഡയറക്ടർ തലാൽ അൽ അസ്മി വിശദീകരിച്ചു. ഗവർണറേറ്റിലെ ഇൻസ്പെക്ടർമാർ അവരുടെ ഫീൽഡ് ടൂറുകൾ തുടരുമെന്നും മുനിസിപ്പൽ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതിൽ ജാഗ്രത പുലർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News