കുവൈറ്റ് പൊതുമാപ്പ് നടപടികൾ മുന്നോട്ട്; റെസിഡൻസി നിയമലംഘകർ ഉപയോ​ഗപ്പെടുത്തണമെന്ന് അധികൃതർ

  • 12/06/2024


കുവൈത്ത് സിറ്റി: പൊതുമാപ്പ് കാലാവധി ജൂൺ 17ന് പൂർത്തിയാകുന്നതോടെ കുവൈത്ത് റെസിഡൻസി നിയമം ലംഘിക്കുന്നവരിൽ നിന്ന് മുക്തമാകുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജഹ്‌റ റെസിഡൻസി ഡിപ്പാർട്ട്‌മെൻ്റ് അസിസ്റ്റൻ്റ് ഡയറക്ടർ ജനറൽ കേണൽ മുഹമ്മദ് അൽ ദൗസരി. നിയമലംഘകർക്ക് അഭയം നൽകുന്നവർക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കും. പിഴയടച്ചോ രാജ്യം വിടുകയോ ചെയ്തുകൊണ്ട് നിയമലംഘകർക്ക് ഇപ്പോൾ രാജ്യം ഒരവസരം നൽകിയിരിക്കുകയാണ്.

ഗ്രേസ് പിരീഡ് അവസാനിക്കുമ്പോൾ രാജ്യവ്യാപകമായി തീവ്രമായ പരിശോധന ക്യാമ്പയിനുകൾ ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 
ഇളവിനുശേഷം പിടികൂടുന്ന നിയമലംഘകർക്കെതിരെ കടുത്ത നടപടിയുണ്ടാകും. കുവൈത്തിലേക്ക് വീണ്ടും എത്തുന്നത് വിലക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗ്രേസ് പിരീഡിൽ കുവൈത്ത് വിടുന്ന നിയമലംഘകർക്ക് പുതിയ വിസയിൽ തിരികെ വരാൻ അനുവാദമുണ്ട്. എല്ലാ നിയമ ലംഘകരോടും അവരുടെ റെസിഡൻസി സ്റ്റാറ്റസ് ശരിയാക്കാൻ അനുവദിച്ചിരിക്കുന്ന ഗ്രേസ് പിരീഡ് പ്രയോജനപ്പെടുത്താനും അദ്ദേഹം അഭ്യർത്ഥിച്ചു

Related News