കുവൈത്തിൽ കൊടും ചൂട്; ഈ വസ്തുക്കൾ വാഹനങ്ങളിൽ സൂക്ഷിക്കരുതെന്ന് മുന്നറിയിപ്പ്

  • 12/06/2024


കുവൈത്ത് സിറ്റി: കാറിൽ മൊബൈൽ ഫോണുകളും പവർ ബാങ്കുകളും സൂക്ഷിക്കുന്നത് ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്. മൊബൈൽ ഫോണുകൾ, പോർട്ടബിൾ ചാർജറുകൾ (പവർ ബാങ്കുകൾ), പെർഫ്യൂമുകൾ തുടങ്ങിയ കത്തുന്ന വസ്തുക്കളും മറ്റും വാഹനങ്ങളിൽ ഉപേക്ഷിക്കുന്നതിനെതിരെ കുവൈത്ത് ഫയർഫോഴ്‌സിലെ (കെഎഫ്എഫ്) പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഗരീബ് ആണ് മുന്നറിയിപ്പ് നൽകിയത്. 

വേനൽക്കാലത്ത് ഉയർന്ന താപനിലയുടെ സാഹചര്യത്തിൽ തീപിടിത്തം തടയുന്നതിന് വേണ്ടിയാണ് ഈ നിർദേശം. വേനൽക്കാലത്ത് വാഹനത്തിൻ്റെ ഇന്ധന ടാങ്ക് പൂർണ്ണമായും നിറയ്ക്കുന്നത് ഉയർന്ന താപനില കാരണം തീപിടുത്തമോ പൊട്ടിത്തെറിയോ ഉണ്ടാക്കുമെന്ന പ്രചാരണത്തിൽ സത്യമില്ലെന്നും അൽ ഗരീബ് വ്യക്തമാക്കി. ഇത് അപകടകരമല്ല, കാരണം ഇന്ധന ടാങ്ക് നിറഞ്ഞാലും വാഹനങ്ങളെ സംരക്ഷിക്കുന്ന സുരക്ഷാ സംവിധാനമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

Related News