കുവൈത്തിലെ ചില കാർഷിക ഭൂവുടമകൾ മയക്കുമരുന്ന് സൂക്ഷിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി; നടപടിക്ക് നിർദേശം

  • 12/06/2024


കുവൈത്ത് സിറ്റി: ചില കാർഷിക ഭൂവുടമകൾ രാജ്യത്തിനകത്ത് വ്യാപാരം നടത്തുന്നതിനായി മയക്കുമരുന്ന് പദാർത്ഥങ്ങൾ സൂക്ഷിക്കുകയും സൈക്കോട്രോപിക് വസ്തുക്കൾ നിർമ്മിക്കുകയും, കൃഷി ചെയ്യുകയും ചെയ്യുന്നുവെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ്. മന്ത്രിസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഈ വിഷയത്തിൽ എല്ലാ നിയമ നടപടികളും സ്വീകരിക്കാൻ ജനറൽ അതോറിറ്റി ഫോർ അഗ്രികൾച്ചറൽ അഫയേഴ്‌സ് ആൻഡ് ഫിഷ് റിസോഴ്‌സിൻ്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന വൈദ്യുതി മന്ത്രി ഡോ. മഹ്മൂദ് അബ്ദുൽ അസീസ് ബുഷെഹ്രിയെ മന്ത്രിസഭ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Related News