ലേബർ ക്യാമ്പുകളിലെ എല്ലാ നിയമലംഘനങ്ങളും നീക്കം ചെയ്യാൻ ആഭ്യന്തര മന്ത്രിയുടെ ഉത്തരവ്; നാളെ മുതൽ കുവൈത്തിൽ കർശന പരിശോധന, മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യാൻ ഉത്തരവ്

  • 12/06/2024


കുവൈറ്റ് സിറ്റി : കുവൈത്തിലെ എല്ലാ ലേബർ ക്യാമ്പുകളിലും നിയമലംഘനങ്ങൾ ഉടനടി നീക്കം ചെയ്യാൻ ആദ്യ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് ഉത്തരവിട്ടു. എല്ലാ ലേബർ ക്യാമ്പുകളിലും എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും നിലവിലുണ്ടെന്ന് ഉറപ്പാക്കാൻ കർശന പരിശോധന നടത്താൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

ബുധനാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ 49 -ലധികം പേർ മരിച്ച മംഗഫ് ലേബർ ക്യാമ്പ് സന്ദർശിച്ച മന്ത്രി, അത്തരം ക്യാമ്പുകളിലെ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന സംബന്ധിച്ച് ഉദ്യോഗസ്ഥർ കർശന നടപടിയെടുക്കുമെന്ന് പറഞ്ഞു. സംഭവത്തിൽ കമ്പനി ഉടമയെയും കെട്ടിട ഉടമയെയും അതിൻ്റെ ഗാർഡിനെയും കസ്റ്റഡിയിലെടുക്കാനും അന്വേഷണം പൂർത്തിയാകുന്നതുവരെ അവരെ കസ്റ്റഡിയിൽ വയ്ക്കാനും ആഭ്യന്തര മന്ത്രി ഉത്തരവിട്ടു. 

മംഗഫ് തീപിടുത്തത്തെത്തുടർന്ന് അഹമ്മദി മുനിസിപ്പാലിറ്റിയുടെ ബ്രാഞ്ചിലെ എല്ലാ മേലുദ്യോഗസ്ഥരെയും ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യാനും അവരെ അന്വേഷണത്തിന് റഫർ ചെയ്യാനും മുനിസിപ്പാലിറ്റി മന്ത്രി ഡോ.നൂറ അൽ-മഷാൻ, മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എൻജിനീയർ സൗദ് അൽ ദബ്ബൂസിനോട് ഉത്തരവിട്ടു.

Related News