കോപ്പർ കേബിൾ മോഷണം: കുവൈത്തിൽ നാല് പ്രവാസികൾ അറസ്റ്റിൽ

  • 13/06/2024


കുവൈത്ത് സിറ്റി: കോപ്പർ കേബിളുകൾ മോഷ്ടിച്ച കേസിൽ ആഫ്രിക്കൻ പൗരത്വമുള്ള നാല് പേർ അറസ്റ്റിലായി. രാജ്യത്തിൻ്റെ വിവിധ പ്രദേശങ്ങളിലെ ചെമ്പ് കേബിൾ മോഷണങ്ങൾ അന്വേഷിക്കുന്നത് ഊർജിതപ്പെടുത്തിയതിന്റെ ഭാ​ഗമായാണ് അറസ്റ്റ്. പബ്ലിക് സെക്യൂരിറ്റി സെക്‌ടർ പ്രതികളെ പിടികൂടുകയും മോഷ്ടിച്ച കേബിളുകൾ സൂക്ഷിക്കുന്നതിനുള്ള സ്ഥലവും കട്ടിംഗ് പ്രക്രിയക്കായി ഉപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളും കണ്ടെത്തുകയും ചെയ്തു. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും ആവശ്യമായ നിയമനടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് കൈമാറി.

Related News