തീപിടുത്തത്തിന് കാരണം കെട്ടിടങ്ങളിലെ സുരക്ഷാ അവ​ഗണന; ഇനി ആവർത്തിക്കരുതെന്ന് മുനിസിപ്പൽ കൗൺസിൽ അംഗങ്ങൾ

  • 13/06/2024


കുവൈത്ത് സിറ്റി: 49 പ്രവാസികളുടെ ജീവൻ പൊലിഞ്ഞ അൽ മംഗഫിലെ തീപിടുത്തത്തിന് കാരണം കെട്ടിടങ്ങളിലെ സുരക്ഷാ നിയന്ത്രണങ്ങളിലുള്ള അവഗണനയാണെന്ന് മുനിസിപ്പൽ കൗൺസിൽ അംഗങ്ങൾ. സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് ദീർഘകാല ആവശ്യമായ 
തൊഴിലാളികളുടെ നഗര പദ്ധതി പൂർത്തീകരിക്കുകയും ഗുരുതരമായ ലംഘനങ്ങൾ നിരീക്ഷിക്കുകയും നിയമം കർശനമായി നടപ്പിലാക്കുകയും വേണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.

മംഗഫ് ദുരന്തം രാജ്യത്തെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണെന്ന് മുനിസിപ്പൽ കൗൺസിൽ അംഗം ഫഹദ് അൽ അബ്ദുൾജാദർ പറഞ്ഞു. ഇത്തരം ദാരുണമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള സമൂലമായ പരിഹാരം ഉണ്ടായേ മതിയാകൂ. മിതമായ നിരക്കിൽ ​​സ്ഥലങ്ങൾ അനുവദിച്ച് നഗര പദ്ധതി പൂർത്തിയാക്കുക എന്നതാണ് പരിഹാരമാർ​ഗമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഗുരുതരമായ നിയമ ലംഘനങ്ങൾ നിരീക്ഷിക്കാനും എല്ലാവരുടെയും ആരോഗ്യം ഉറപ്പാക്കാനും സുരക്ഷ സംരക്ഷിക്കാനും വേണ്ടി നിയമം കർശനമായി നടപ്പാക്കാൻ ബന്ധപ്പെട്ട അതോറിറ്റികൾ നടപടികൾ സ്വീകരിക്കണമെന്ന് മുനിസിപ്പൽ കൗൺസിൽ അം​ഗം എം. ഷരീഫ അൽഷൽഫാൻ പറഞ്ഞു. ഈ വിഷയങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകരുതെന്നും നീതി ഉറപ്പാക്കണം എന്നുമാണ് മുനിസിപ്പൽ കൗൺസിൽ ആലിയ അൽ ഫാർസി പ്രതികരിച്ചത്.

Related News