മെയ് മാസത്തിൽ കുവൈത്ത് വിമാനത്താവളം വഴി യാത്ര ചെയ്തത് 1.15 മില്യൺ യാത്രക്കാർ

  • 13/06/2024


കുവൈത്ത് സിറ്റി: കഴിഞ്ഞ മെയ് മാസത്തിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്തവരുടെ എണ്ണം 1,151,421 ആയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു. വിമാന സർവീസുകളിൽ രണ്ട് ശതമാനവും ചരക്ക് കയറ്റുമതിയിൽ 28 ശതമാനവും വർധനയുണ്ടായതായി ഏവിയേഷൻ സേഫ്റ്റി ആൻ്റ് എയർ ട്രാൻസ്‌പോർട്ട് അഫയേഴ്‌സ് ആക്ടിംഗ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അബ്ദുല്ല അൽ റാജ്ഹി പറഞ്ഞു.  

മെയ് മാസത്തിൽ രാജ്യത്തേക്ക് എത്തിയവരുടെ എണ്ണം 532,841 ആണ്. 618,580 പേർ കുവൈത്ത് വിമാനത്താവളം വഴി വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്തു. കുവൈത്ത് ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് സർവീസ് നടത്തിയ വിമാനങ്ങളുടെ എണ്ണം 2023ൽ 9,744 ആയിരുന്നത് 9,959 ആയി ഉയർന്നു. ദുബായ്, കെയ്‌റോ, ഇസ്താംബുൾ, ദോഹ, റിയാദ് എന്നിവിടങ്ങളാണ് രാജ്യത്ത് നിന്ന് യാത്ര ചെയ്യുന്നവരുടെ ഏറ്റവും ഇഷ്ടപ്പെട്ട ലക്ഷ്യസ്ഥാനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News