ലേബർ ക്യാമ്പുകളിൽ പരിശോധന ശക്തമാക്കാൻ കുവൈത്ത്; ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്ന് മുന്നറിയിപ്പ്

  • 13/06/2024


കുവൈത്ത് സിറ്റി: രാജ്യത്തെ നടുക്കിയ മം​ഗഫ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ലേബർ ക്യാമ്പുകളിൽ പരിശോധന ശക്തമാക്കാൻ കുവൈത്ത്. മാൻപവർ അതോറിറ്റിയുമായി അതോറിറ്റിയുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന നാഷണൽ സെൻ്റർ ഫോർ ഒക്യുപേഷണൽ ഹെൽത്ത് ആൻഡ് സേഫ്റ്റി, എല്ലാ ഗവർണറേറ്റുകളിലും സ്ഥിതി ചെയ്യുന്ന ലേബർ ഹൗസുകളിൽ ഫീൽഡ് ക്യാമ്പയിനുകൾ ശക്തമാക്കുമെന്ന് അധികൃതർ വിശദീകരിച്ചു. നിയമലംഘകരോട് ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും കനത്ത പിഴകൾ ചുമത്തുമെന്നും മാൻപവർ അതോറിറ്റി വൃത്തങ്ങൾ വ്യക്തമാക്കി. 

വാണിജ്യ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത് അടക്കമുള്ള കടുത്ത നടപടികളിലേക്കും അതോറിറ്റി കടക്കും. തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ പ്രവേശിക്കാനും മാനദണ്ഡങ്ങളും ആവശ്യകതകളും പരിശോധിക്കാനും ഇൻസ്പെക്ടർമാർക്ക് നിയപരമായ അനുമതിയുണ്ട്. ആവശ്യമായ നിർദേശം നൽകിയ ശേഷം അ്ത് പാലിച്ചോ എന്നറിയാൻ തുടർ പരിശോധനകൾ ഉണ്ടാകും. വീണ്ടും നിയമലംഘനങ്ങൾ ആവ‍ർത്തിക്കുന്നതായി കണ്ടെത്തിയാൽ ​ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും മാൻപവർ അതോറിറ്റി വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി.

Related News