കുവൈറ്റ് പൊതുമാപ്പ്; ജൂൺ 30 വരെ നീട്ടിയതായി ആഭ്യന്തര മന്ത്രാലയം.

  • 13/06/2024

കുവൈറ്റ് സിറ്റി : റെസിഡൻസി നിയമലംഘകർക്കുള്ള  പൊതുമാപ്പ് 2024 ജൂൺ 30 വരെ നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹിൻ്റെ നിർദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പൊതുമാപ്പ് കാലാവധി ജൂൺ 17ന് അവസാനിക്കുമെന്നായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. റെസിഡൻസി നിയമം ലംഘിക്കുന്ന പ്രവാസികൾക്ക് കുവൈറ്റിൽ തങ്ങളുടെ പദവി നിയമവിധേയമാക്കാനോ പിഴയടക്കാതെയോ കരിമ്പട്ടികയിൽ പെടാതെയോ രാജ്യം വിടാനോ ഇത് അനുവദിക്കുന്നു.

Related News