കു​വൈ​റ്റ് ദു​ര​ന്തം: മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് എ​ട്ട് ല​ക്ഷം വീ​തം ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് എ​ന്‍​ബി​ടി​സി

  • 13/06/2024


കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ലേ​ബ​ര്‍ ക്യാ​ന്പി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ മ​ര​ണ​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് എ​ന്‍​ബി​ടി​സി ക​മ്പ​നി മാ​നേ​ജ്‌​മെ​ന്‍റ്. എ​ന്‍​ബി​ടി​സി സ്റ്റാ​ഫ് ക്വാ​ര്‍​ട്ടേ​ഴ്‌​സി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തീ​പി​ടി​ത്ത​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് എ​ട്ട് ല​ക്ഷം രൂ​പ വീ​തം സ​ഹാ​യം ന​ല്‍​കു​മെ​ന്ന് ക​മ്പ​നി പ്ര​ഖ്യാ​പി​ച്ചു. ഇ​ന്‍​ഷു​റ​ന്‍​സ് തു​ക​യും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭ്യ​മാ​ക്കു​മെ​ന്നും മ​ര​ണ​പ്പെ​ട്ട​വ​രു​ടെ ആ​ശ്രി​ത​ര്‍​ക്ക് ജോ​ലി ഉ​ള്‍​പ്പെ​ടെ ന​ല്‍​കു​മെ​ന്നും ക​മ്പ​നി അ​റി​യി​ച്ചു.

ഉ​റ്റ​വ​രു​ടെ വേ​ര്‍​പാ​ടി​ല്‍ ത​ങ്ങ​ളും അ​തി​യാ​യി ദുഃ​ഖി​ക്കു​ന്നു. അ​വ​ര്‍​ക്ക് അ​നു​ശോ​ച​ന​വും പ്രാ​ര്‍​ത്ഥ​ന​യും നേ​രു​ന്നു. മ​ര​ണ​പ്പെ​ട്ട​വ​രു​ടെ മൃ​ത​ശ​രീ​രം നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ സ​ര്‍​ക്കാ​രു​ക​ള്‍​ക്കും എം​ബ​സി​ക​ള്‍​ക്കും ഒ​പ്പം ചേ​ര്‍​ന്ന് ത​ങ്ങ​ളും പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്നും കു​ടും​ബ​ങ്ങ​ള്‍​ക്ക് പൂ​ര്‍​ണ​പി​ന്തു​ണ ന​ല്‍​കു​മെ​ന്നും ക​മ്പ​നി പ്ര​സ്താ​വ​ന​യി​റ​ക്കി​

Related News