കുവൈത്തിൽ മുന്നറിയിപ്പില്ലാതെ നിയമലംഘനങ്ങൾ നീക്കം ചെയ്യാൻ പുതിയ കരട് നിയമം

  • 14/06/2024


കുവൈത്ത് സിറ്റി: മുൻകൂർ മുന്നറിയിപ്പില്ലാതെ നിയമലംഘനങ്ങൾ നീക്കം ചെയ്യാൻ ബന്ധപ്പെട്ട അതോറിറ്റികൾക്ക് അനുമതി നൽകുന്ന പുതിയ കരട് നിയമം മന്ത്രിസഭയിൽ സമർപ്പിക്കുമെന്ന് പൊതുമരാമത്ത് മന്ത്രിയും മുനിസിപ്പൽ കാര്യ സഹമന്ത്രിയുമായ ഡോ. നൂറ അൽ മഷാൻ. മംഗഫ്, മഹ്ബൂല മേഖലകളിലെയും മറ്റ് പ്രദേശങ്ങളിലെയും കെട്ടിട നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിനും നീക്കം ചെയ്യുന്നതിനുമായ ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫിന്റെ നേതൃത്വത്തിൽ നടത്തിയ ഫീൽഡ് ക്യാമ്പയിന് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. 

നിരവധി നിയമലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്. നിയമം എല്ലാവർക്കും ബാധകമാക്കും. നേരിട്ട് നീക്കം ചെയ്യേണ്ട ലംഘനങ്ങൾ നീക്കം ചെയ്യും. മുനിസിപ്പൽ ചട്ടങ്ങളുടെയോ വൈദ്യുതി മന്ത്രാലയത്തിൻ്റെ തീരുമാനങ്ങളുടെ ഗുരുതരമായ ലംഘനങ്ങൾക്ക് കണ്ടെത്തിയ പ്രോപ്പർട്ടികളിലെ വൈദ്യുതി വിതരണം വിച്ഛേദിക്കാൻ നടപടികൾ തുടങ്ങിയതായും അദ്ദേഹം അറിയിച്ചു.

Related News