മംഗഫ് തീപിടുത്തം: നരഹത്യ കുറ്റം ചുമത്തി മൂന്ന് പേർ അറസ്റ്റിൽ

  • 14/06/2024


കുവൈത്ത് സിറ്റി: മംഗഫ് തീപിടുത്തത്തിൽ നരഹത്യ കുറ്റങ്ങൾ ചുമത്തി ഒരു പൗരനെയും രണ്ട് പ്രവാസികളെയും മുൻകൂർ തടങ്കലിൽ വച്ചതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. അൽ മംഗഫ് പ്രദേശത്തെ കെട്ടിടത്തിന് തീപിടിച്ച സംഭവത്തിൽ 49 പ്രവാസികൾ മരിക്കുകയും 49 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തീപിടിത്തം തടയുന്നതിനുള്ള സുരക്ഷാ നടപടിക്രമങ്ങളിലെ അശ്രദ്ധ കാരണമാണ് വലി. അപകടം ഉണ്ടായത്. ഈ സാഹചര്യത്തിലാണ് നരഹത്യ കുറ്റം ചുമത്തി ഒരു പൗരനെയും താമസക്കാരെയും താൽക്കാലികമായി തടങ്കലിൽ വയ്ക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടത്. അന്വേഷണ നടപടിക്രമങ്ങൾ പൂർത്തിയായി വരികയാണെന്നും അധികൃതർ അറിയിച്ചു.

Related News