അമിതവേ​ഗതയിൽ എത്തിയ വാഹനം ഇടിച്ചുതെറിപ്പിച്ചു; പ്രവാസിക്ക് ദാരുണാന്ത്യം, ഡ്രൈവർ അറസ്റ്റിൽ

  • 15/06/2024


കുവൈത്ത് സിറ്റി: ഈജിപ്ഷ്യൻ പ്രവാസിയുടെ ദാരുണമായ മരണത്തിന് ഉത്തരവാദിയായ ഒരു വാഹന ഡ്രൈവറെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജഹ്‌റയിലാണ് സംഭവം ഉണ്ടായത്. ഈജിപ്ഷ്യൻ പ്രവാസി റോഡ് മുറിച്ചുകടക്കുമ്പോഴാണ് വാഹനം ഇടിച്ചത്. അമിതവേഗതയിലായിരുന്ന ഡ്രൈവർ കാൽനടയാത്രക്കാരനെ ശ്രദ്ധിക്കാതിരുന്നതിനെ കൊണ്ട് വന്ന് വാഹനം ഇടിപ്പിക്കുകയായിരുന്നുവെന്ന് ദൃക്സക്ഷികൾ പറഞ്ഞു. 

എമർജൻസി വിഭാ​ഗം എത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചെങ്കിലും ​ഗുരുതരമായ പരിക്കേറ്റ പ്രവാസിയുടെ ജീവൻ രക്ഷിക്കാനായില്ല. പോലീസ് ഉടൻ അന്വേഷണം ആരംഭിക്കുകയും മാരകമായ അപകടത്തിന് ഉത്തരവാദിയായ ഡ്രൈവർക്കായി തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. മരണപ്പെട്ട പ്രവാസിക്കും കുടുംബത്തിനും നീതി ഉറപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഭാവിയിൽ ഇത്തരം ദാരുണമായ സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ റോഡ് സുരക്ഷയുടെയും ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിൻ്റെയും പ്രാധാന്യം അധികൃതർ ഓർമ്മിപ്പിച്ചു.

Related News