രണ്ട് ദിവസത്തിനിടെ നീക്കം ചെയ്തത് 568 ടൺ മാലിന്യം; നടപടി കർശനമാക്കുമെന്ന് കുവൈത്ത് മുനസിപ്പാലിറ്റി

  • 15/06/2024


കുവൈത്ത് സിറ്റി: കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ആറ് ഗവർണറേറ്റുകളിലെയും വാണിജ്യ, പാർപ്പിട പ്രോപ്പർട്ടികളുടെ മുന്നിൽ നിന്ന് നീക്കം ചെയ്‌ത അവശിഷ്ടങ്ങളുടെയും മാലിന്യങ്ങളുടെയും അളവിൽ ഗണ്യമായ വർധനയുണ്ടായതായി പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടറും കുവൈത്ത് മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വക്താവുമായ മുഹമ്മദ് സന്ദൻ അറിയിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിൽ നീക്കം ചെയ്ത മാലിന്യത്തിൻ്റെ അളവ് ഏകദേശം 568 ടൺ ആണെന്ന് സന്ദൻ പറഞ്ഞു. സാധാരണ 100 മുതൽ 150 ടൺ വരെയാണ് ഉണ്ടാകാറുള്ളത്. 

400 ശതമാനമാണ് വർധിച്ചിട്ടുള്ളത്. പിഴ ഒഴിവാക്കുന്നതിന് അത്തരം അവശിഷ്ടങ്ങൾ സ്വയം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്ന മുനിസിപ്പൽ ചട്ടങ്ങൾ പാലിക്കണമെന്ന് അദ്ദേഹം പ്രോപ്പർട്ടി ഉടമകളോട് അഭ്യർത്ഥിച്ചു. നിയമലംഘനങ്ങൾക്കെതിരെ കർശനമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Related News