അശൽ പോർട്ടലിൽ ലേബർ ഹൗസിംഗ് സ്യൂട്ടബിലിറ്റി സേവനം ആരംഭിച്ചതായി മാൻപവർ അതോറിറ്റി

  • 15/06/2024


കുവൈത്ത് സിറ്റി: അശൽ പോർട്ടലിലൂടെ ലേബർ ഹൗസിംഗ് സ്യൂട്ടബിലിറ്റി സേവനം ആരംഭിച്ചതായി മാൻപവർ അതോറിറ്റി അറിയിച്ചു. തൊഴിലാളികൾക്ക്, പ്രത്യേകിച്ച് സർക്കാർ കരാറുള്ളവർക്കും ഹൗസിംഗ് അലവൻസ് ലഭിക്കാത്ത തൊഴിലാളികൾക്ക് പാർപ്പിടം നൽകേണ്ടതിൻ്റെ ആവശ്യകതയും അടിസ്ഥാനമാക്കിയാണ് ഈ നടപടി. ഒരു പുതിയ സർക്കാർ കരാറിൻ്റെ രജിസ്ട്രേഷൻ പൂർത്തിയാക്കുന്ന സാഹചര്യത്തിൽ ബിസിനസ് ഉടമകൾക്കായി "സ്യൂട്ടബിലിറ്റി ഇൻസ്പെക്ഷൻ സർവീസ്" ആണ് അശൽ പോർട്ടലിൽ ആരംഭിച്ചിട്ടുള്ളത്. പുതിയ തൊഴിലാളികളുടെ പാർപ്പിടം ചേർക്കൽ, ലേബർ ഹൗസിംഗ് പരിഷ്ക്കരിക്കൽ, ലേബർ ഹൗസിംഗിൽ ഒരു യൂണിറ്റ് ചേർക്കൽ, ലേബർ ഹൗസിംഗ് റദ്ദാക്കൽ എന്നിവയെല്ലാം ഈ സേവനത്തിൽ വരും.

Related News