മഹ്ബൂലയിൽ ഒരു മുറിയിൽ 12 പേർ; സെക്യൂരിറ്റി കമ്പനി ജീവനക്കാർക്ക് നൽകുന്നത് പരിതാപകരമായ താമസസൗകര്യം

  • 16/06/2024


കുവൈത്ത് സിറ്റി: തൊഴിലാളികളുടെ താമസ നിലവാരം പരിശോധിക്കുന്നതിനുള്ള ക്യാമ്പയിൻ തുടർന്ന് അധികൃതർ. മഹ്ബൂല ബ്ലോക്ക് 1 ൽ പ്രവർത്തിക്കുന്ന സെക്യൂരിറ്റി കമ്പനി ജീവനക്കാർക്ക് പരിതാപകരമായ താമസ സൗകര്യമാണ് നൽകുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. എട്ട് നില കെട്ടിടത്തിൽ ഓരോ നിലയിലും നാല് മുറികളുണ്ട്. ഒരു മുറിയിൽ ആകെ 12 വ്യക്തികളാണ് താമസിക്കുന്നത്. ഓരോ നിലയിലും എട്ട് ഗ്യാസ് സിലിണ്ടറുകളുള്ള ഒരു അടുക്കള മാത്രമാണ് ഉള്ളതെന്നുള്ളതാണ് ഞെട്ടിക്കുന്ന കാര്യം. താമസക്കാർക്കിടയിൽ ശുചിത്വത്തെയും സുരക്ഷയെയും കുറിച്ചുള്ള ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. വൃത്തിഹീനവും അപര്യാപ്തവുമായ ജീവിതസാഹചര്യങ്ങളെക്കുറിച്ച് തൊഴിലാളികൾ പരാതികൾ ഉന്നയിച്ചു.

Related News