വെയർഹൗസിൽ നിന്ന് കാൽ ടൺ കേടായ സുഗന്ധവ്യഞ്ജനങ്ങളും പയറുവർഗ്ഗങ്ങളും നശിപ്പിച്ചു

  • 16/06/2024


കുവൈത്ത് സിറ്റി: ലൈസൻസില്ലാത്ത വെയർഹൗസിൽ നിന്ന് കണ്ടെത്തിയ കാൽ ടൺ കേടായ സുഗന്ധവ്യഞ്ജനങ്ങളും പയറുവർഗ്ഗങ്ങളും ഫുഡ് അതോറിറ്റി നശിപ്പിച്ചു. കാലഹരണപ്പെട്ട ഉൽപ്പന്നങ്ങൾ ലാഭത്തിനായി വീണ്ടും പാക്ക് ചെയ്യുകയും വിൽക്കുകയും ചെയ്യുന്ന വ്യാപാരികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കി ഉപഭോക്താക്കളെ ഹാനികരമായ വസ്തുക്കളിൽ നിന്ന് സംരക്ഷിക്കപ്പെടുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് അതോറിറ്റി വ്യക്തമാക്കി. സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷ്യ വിതരണ ശൃംഖല നിലനിർത്തുന്നതിന് കുവൈത്ത് പ്രാധാന്യം നൽകുന്നുണ്ടെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.

Related News