ബിൽഡിംഗ് കോഡ് നടപ്പാക്കൽ; ബിനൈദ്‌ അൽ ഘറിൽ മൂന്ന് കെ‌ട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചു, പ്രവാസികൾ തെരുവിലായി

  • 17/06/2024


കുവൈത്ത് സിറ്റി: ബിൽഡിംഗ് കോഡ് നിയമലംഘനങ്ങൾ അധികൃതർ നടപ്പിലാക്കിയതിനെത്തുടർന്ന് ബ്നീദ് അൽ ഗറിലെ നിരവധി ബാച്ചിലർ പ്രവാസികൾക്ക് തെരുവിലേക്ക് ഇറങ്ങേണ്ടി വന്നു. കുവൈത്തിലെ ചൂട് 45 ഡിഗ്രി സെൽഷ്യസിനു മുകളിലേക്ക് ഉയരുന്ന കടുത്ത വേലനിൽ മൂന്ന് കെട്ടിടങ്ങളിലെ വൈദ്യുതിയും വെള്ളവും ഉദ്യോഗസ്ഥർ വിച്ഛേദിച്ചത് താമസക്കാരുടെ ദുരിതം കൂട്ടി. നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതോടെയാണ് ഒഴിപ്പിക്കൽ നടപടികളെന്നാണ് വിശദീകരണം. 

അടിയന്തര നടപടി ആവശ്യമുള്ള വിഷയം ആണെങ്കിലും പെട്ടെന്നുള്ള ന‌ടപടി നിരവധി പ്രവാസികളെ രാത്രിയിൽ പാർപ്പിടമില്ലാത്ത അവസ്ഥയിലാക്കി. പ്രവാസികളോടുള്ള പെരുമാറ്റത്തെക്കുറിച്ചും പാർപ്പിട ചട്ടങ്ങൾ നടപ്പാക്കുന്നതിനെക്കുറിച്ചും ഈ സംഭവം വ്യാപകമായ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. ഇത്തരം ലംഘനങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ മാനുഷികവും സു

Related News