മുബാറക് അൽ കബീറിലെ അനധികൃത നിർമാണത്തിനെതിരെ നടപടി

  • 18/06/2024


കുവൈത്ത് സിറ്റി: മുബാറക് അൽ കബീർ ഗവർണറേറ്റിലെ എഞ്ചിനീയറിംഗ് ഓഡിറ്റ് ആൻഡ് ഫോളോ അപ്പ് വകുപ്പിലെ റെഗുലേറ്ററി ടീം നടത്തുന്ന പരിശോധനാടൂറുകൾ വർധിപ്പിച്ചതായി കുവൈത്ത് മുനിസിപ്പാലിറ്റിയിലെ പബ്ലിക് റിലേഷൻസ് വകുപ്പ് അറിയിച്ചു. വൈദ്യുതി, ജല മന്ത്രാലയത്തിൻ്റെ സഹകരണത്തോടെയാണ് നിക്ഷേപ ഭവനങ്ങൾ ലക്ഷ്യമിട്ടുള്ള പരിശോധനകൾ നടത്തിയത്. ഫർവാനിയ, മുബാറക് അൽ കബീർ സെക്ടറുകളുടെ ചുമതലയുള്ള എഞ്ചിനീയർ നവാഫ് അൽ കന്ദരി, മുബാറക് അൽ കബീർ ബ്രാഞ്ച് ഡയറക്ടർ എഞ്ചിനീയർ മുബാറക് അൽ അജ്മി എന്നിവരുടെ മേൽനോട്ടത്തിലാണ് പരിശോധന. പ്രോപ്പർട്ടി ദുരുപയോഗത്തിനും അനധികൃത നിർമാണത്തിനും 17 മുന്നറിയിപ്പുകൾ നൽകി. കൂടാതെ, സബാഹ് അൽ സേലം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രോപ്പർട്ടിയിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു.

Related News