പൊലീസ് ഉദ്യോ​ഗസ്ഥർക്ക് നേർക്ക് അതിക്രമം; കുവൈത്തിൽ യുവതി അറസ്റ്റിൽ

  • 18/06/2024


കുവൈത്ത് സിറ്റി: പൊലീസ് ഉദ്യോ​ഗസ്ഥർക്ക് നേർക്ക് അതിക്രമം കാട്ടിയ കുവൈത്തി പൗരയെ കസ്റ്റ‍ഡിയിലെടുത്തു. സാൽമിയ മേഖലയിലാണ് സംഭവം. ഇന്ത്യക്കാരനായ ലോറി ഡ്രൈവർ വാഹനം ഇടിപ്പിച്ചതായി യുവതി ആഭ്യന്തര മന്ത്രാലയത്തിൽ റിപ്പോർട്ട് ചെയ്തു. തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ ഡ്രൈവറെ അറസ്റ്റ് ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു. എന്നാൽ, പിന്നീട് അവർ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനും വാക്കാൽ അധിക്ഷേപിക്കാനും ശാരീരികമായി ആക്രമിക്കാനും തുടങ്ങിയതോടെയാണ് സ്ഥിതിഗതികൾ വഷളായത്. തുടർന്ന് യുവതിയെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാരെ മർദിച്ചതിനും അവരുടെ വീഡിയോ പകർത്തിയതിനുമാണ് കേസ് എടുത്തിട്ടുള്ളത്.

Related News