ഹവല്ലിയിൽ നിയമം ലംഘിച്ച് പ്രവർത്തിച്ചിരുന്ന നാല് ബേസ്‌മെൻ്റുകൾ അടച്ചുപൂട്ടി

  • 18/06/2024


കുവൈത്ത് സിറ്റി: ഹവല്ലി ഗവർണറേറ്റിൽ നിയമം ലംഘിച്ച് പ്രവർത്തിച്ചിരുന്ന നാല് ബേസ്‌മെൻ്റുകൾ അടച്ചുപൂട്ടി. രാജ്യത്തുടനീളം ഇത്തരം നിയമലംഘനങ്ങൾക്കെതിരെ നടപടികൾ തുടരുകയാണെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി വ്യക്തമാക്കി. പരിശോധനാ ഉദ്യോഗസ്ഥർ നാല് ബേസ്‌മെൻ്റുകൾ അടച്ചതായും ഗവർണറേറ്റിൽ തന്നെ 43 മുന്നറിയിപ്പുകൾ നൽകിയതായും അധികൃതർ പറഞ്ഞു. അതേസമയം, ആക്രി സാധനങ്ങളും ഉപയോ​ഗശൂന്യമായ വസ്തുക്കളും അശ്രദ്ധമായി ഉപേക്ഷിക്കുന്നവർക്കെതിരെയും നടപടികൾ തുടരുന്നുണ്ട്. 

പഴയ ഫർണിച്ചറുകൾ ഉൾപ്പെടെ ഉപയോഗിക്കാത്ത വസ്തുക്കൾ അവരുടെ അപ്പാർട്ട്മെൻ്റ് കെട്ടിടങ്ങൾക്ക് മുന്നിൽ ഉപേക്ഷിക്കരുതെന്ന് മുനിസിപ്പാലിറ്റി ജനങ്ങളോട് ആവശ്യപ്പെട്ടു. മുനിസിപ്പൽ നിയമം അനുസരിച്ച് നിയമലംഘകർക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി. അൽ അഹമ്മദി ഗവർണറേറ്റിലെ അൽ മംഗഫ് ഏരിയയിൽ അടുത്തിടെയുണ്ടായ വൻ തീപിടിത്തത്തിൽ അപ്പാർട്ട്‌മെൻ്റ് കെട്ടിടത്തിൽ 49 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതിനെ തുടർന്നാണ് കർശന നടപടികൾ ആരംഭിച്ചത്.

Related News