വിസ നിയമലംഘകരെ പിടിക്കാൻ പ്രത്യേക പരിശോധന ക്യാമ്പയിൻ

  • 18/06/2024


കുവൈത്ത് സിറ്റി: റെസിഡൻസി നിയമലംഘകരെ പിടികൂടുന്നതിനായി കർശന പരിശോധന ക്യാമ്പയിൻ ആരംഭിച്ച് കുവൈത്ത്. ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫിൻ്റെ നിർദ്ദേശപ്രകാരം, റെസിഡൻസി കാര്യങ്ങളും പൊതു സുരക്ഷയും അന്വേഷിക്കുന്നതിനായി പ്രത്യേക ക്യാമ്പയിനുകൾ ആരംഭിച്ചു. ബ്നെയ്ദ് അൽ- ഗർ ഏരിയയിലെ കുറ്റവാളികളെയും താമസ നിയമലംഘകരെയും ലക്ഷ്യമിട്ടാണ് പരിശോധനകൾ നട‌ത്തിയത്. നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു. തൊഴിൽ നിയമം (ആർട്ടിക്കിൾ 20) ലംഘിക്കുന്ന വ്യക്തികളെ ബ്നെയ്ദ് അൽ ഗർ ഏരിയയിലെ ബാച്ചിലർമാർ താമസിക്കുന്ന വീടുകളിൽ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. മാനുഷിക വശം കൂടി പരി​ഗണിച്ച് അവരെ ലേബർ ഷെൽട്ടർ സെൻ്ററിലേക്കാണ് അവരെ മാറ്റിയത്.

Related News