ഫർവാനിയ ഗോഡൗണിൽ പരിശോധന; 10 മില്യൺ ദിനാറിന്റെ വ്യാജ ഉത്പന്നങ്ങൾ പിടിച്ചെടുത്തു

  • 18/06/2024



കുവൈത്ത് സിറ്റി: അന്താരാഷ്ട്ര ബ്രാൻഡുകളുടെ പേരിൽ വിറ്റഴിച്ചിരുന്ന 623,762 വ്യാജ ആഡംബര ഉത്പന്നങ്ങൾ പിടിച്ചെടുത്തതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. 
വാണിജ്യ നിയന്ത്രണ ടീമുകളും ഇൻസ്പെക്ടർമാരും നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. പിടിച്ചെടുത്ത ഉത്പന്നങ്ങളുടെ മൂല്യം 10 മില്യൺ കുവൈത്തി ദിനാറിൽ ഏറെയാണ്. ഫർവാനിയ ഗവർണറേറ്റിലെ ഒരു ഗോഡൗണിൽ നിന്നാണ് വൻ തോതിൽ വ്യാജ ഉത്പന്നങ്ങൾ കണ്ടെത്തിയത്. 

വിവിധ ആക്സസറികൾ, ബാഗുകൾ, സ്ത്രീകളുടെ വസ്ത്രങ്ങൾ, ഷൂസ് തുടങ്ങിയവയാണ് പിടിച്ചെടുത്തത്. 
കുവൈത്തിലെ മന്ത്രാലയ തലത്തിലെ ഏറ്റവും വലിയ പിടിച്ചെടുക്കലുകളിൽ ഒന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്. വിപണി സ്ഥിരത നിലനിർത്തുന്നതിനും തട്ടിപ്പുകളിൽ നിന്ന് ഉപഭോക്താക്കളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി മന്ത്രാലയത്തിൻ്റെ വാണിജ്യ പരിശോധനയും നിയന്ത്രണ സംവിധാനവും വികസിപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു.

Related News